ന്യൂഡൽഹി: പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് റിലയൻസ് 71 കോടിയുടെ സഹായം നൽകും. നീത അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഫൗണ്ടേഷനാണ് കേരളത്തിന് സഹായമെത്തിക്കുക. ഇതിൽ 21 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും. 50 കോടി രൂപയുടെ ഉൽപന്നങ്ങൾ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യുമെന്നാണ് റിലയൻസ് അറിയിച്ചിരിക്കുന്നത്.
160 സർക്കാർ ദുരിതാശ്വാസ ക്യാമ്പുകളിലായി 50,000 പേർക്ക് ഭക്ഷണവും അവശ്യവസ്തുക്കളും വിതരണം ചെയ്യുമെന്നാണ് റിലയൻസ് ഫൗണ്ടേഷെൻറ അറിയിപ്പ്. സംസ്ഥാനത്തിന് സഹായവുമായുളള പ്രത്യേക വിമാനം മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലെത്തുമെന്നും റിലയൻസ് പുറത്തിറക്കിയ പത്രകുറിപ്പിൽ വ്യക്തമാക്കുന്നു. ഇതിന് പുറമേ പ്രളയത്തിന് ശേഷമുള്ള കേരളത്തിെൻറ പുനർനിർമാണത്തിന് കമ്പനിയുടെ സഹായവുമുണ്ടാകും.
പ്രളയം മൂലം ദുരിതത്തിലായ കേരളത്തെ സഹായിക്കാൻ നിരവധി കമ്പനികൾ നേരത്തെ രംഗത്തെത്തിയിരുന്നു. ഇവർക്ക് പിന്നാലെയാണ് റിലയൻസും സഹായം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.