മുംബൈ: 40000 കോടിയുടെ കടബാധ്യതകൾ പേറുന്ന കോർപറേറ്റ് ഭീമൻ അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസ് (ആർകോം) പാപ്പർ ഹരജി നൽകാൻ തീരുമാനിച്ചു. ഇതിനായി േദശീയ കമ്പനി ട്രൈബൂണലിനെ സമീപിക്കാനാണ് ഡയറക്ടർ ബോർഡ് തീരുമാനം.
പാപ്പർ ഹരജി നൽകുന്നത് വാർത്തക്കുറിപ്പിൽ കമ്പനിതന്നെയാണ് അറിയിച്ചത്. കമ്പനിക്ക് കുടിശ്ശിക തീർക്കാൻ പണമില്ല. അതിനാല്‍, നിയമപ്രകാരം പാപ്പര്‍ ഹര്‍ജി നല്‍കുമെന്നാണ് കമ്പനി വിശദീകരണം.
മുകേഷ് അംബാനിയുടെ റിലയൻസ് ജിയോക്ക് സ്പെക്ട്രം വിറ്റ് ആശ്വാസം കണ്ടെത്താനുള്ള നീക്കവും പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ജൂണില്‍ കടം പെരുകിയതോടെ പല പദ്ധതികളും കമ്പനി അവസാനിപ്പിച്ചിരുന്നു. കടബാധ്യതകള്‍ തീര്‍ക്കുന്നതിന് നടത്തിയ മറ്റ് ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.