2000 കോടിയുടെ സ്വത്തുക്കൾ റിലയൻസ്​ കമ്യൂണിക്കേഷൻ​ ജിയോക്ക്​ വിൽക്കുന്നു

ന്യൂഡൽഹി: അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ കമ്യൂണിക്കേഷൻ 2000 കോടിയുടെ സ്വത്തുക്കൾ ജിയോക്ക്​ വിൽക്കുന്നു. റിലയൻസി​​െൻറ നെറ്റ്​വർക്ക്​ ഉൾപ്പടെയുള്ള ബിസിനസാണ്​ ജിയോവിന്​ കൈമാറുക. കൂടുതൽ മേഖലകളിൽ കണക്​ടിവിറ്റി ഉറപ്പാക്കാൻ ഇത്​ ജിയോയെ സഹായിക്കുമെന്നാണ്​ പ്രതീക്ഷ.

നേരത്തെ ജിയോക്ക്​ ആസ്​തികൾ വിൽക്കുന്നതിന്​ റിലയൻസ്​ കമ്യൂണിക്കേഷന്​ വിലക്കുണ്ടായിരുന്നു. ചില കടബാധ്യതകളുടെ പേരിൽ കേസുകൾ നിലനിൽക്കുന്നതിനാലായിരുന്നു വിലക്ക്​ വന്നത്​. പിന്നീട്​ സുപ്രീംകോടതി വിലക്ക്​ നീക്കിയതോടെയാണ്​ വീണ്ടും വിൽപനക്ക്​ കളമൊരുങ്ങിയത്​.

നിലവിൽ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ കമ്യൂണിക്കേഷൻസി​​െൻറ സാമ്പത്തിക സ്​ഥിതി മോശമാണ്​. മുകേഷ്​ അംബാനിയുമായുള്ള ഇടപാടിലുടെ സാമ്പത്തികസ്ഥിതിയിൽ പുരോഗതി ഉണ്ടാക്കമെന്നാണ്​ റിലയൻസ്​ കമ്യൂണിക്കേഷ​​െൻറ കണക്ക്​ കൂട്ടൽ.

Tags:    
News Summary - Reliance Communications Sells Rs. 2,000 Crore-Assets To Reliance Jio-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.