ജിയോയുടെ ലാഭത്തിൽ 20 ശതമാനം വർധന

ന്യൂഡൽഹി: സാമ്പത്തിക വർഷത്തി​​െൻറ ഒന്നാം പാദത്തിൽ റിലയൻസ്​ ജിയോയുടെ ലാഭത്തിൽ 20 ശതമാനം വർധന. ജൂൺ 30ന്​ അവസാനിച്ച സാമ്പത്തിക വർഷത്തി​​െൻറ ഒന്നാം പാദത്തിൽ 612 കോടിയാണ്​ ജിയോയുടെ ലാഭം. ഇതോടെ തുടർച്ചയായ രണ്ട്​ സാമ്പത്തികപാദങ്ങളും ജിയോ ലാഭം നേടി. കഴിഞ്ഞ സാമ്പത്തിക വർഷത്തി​​െൻറ അവസാനപാദത്തിൽ 512 കോടിയായിരുന്നു ജിയോയുടെ ലാഭം.

 സാമ്പത്തിക വർഷത്തി​​െൻറ ഒന്നാം പാദത്തിൽ ജിയോയുടെ ആ​ക വരുമാനം 8,109 കോടിയാണ്​. കഴിഞ്ഞ പാദത്തിൽ ഇത്​ 7,128 കോടിയായിരുന്നു. 13 ശതമാനം വർധനയാണ്​ ആകെ വരുമാനത്തിൽ ജിയോക്ക്​ ഉണ്ടായത്​. 

ജിയോയുടെ ഉപയോക്​താക്കളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്​. 2018 ജൂൺ 30ലെ കണക്കുകൾ പ്രകാരം 215.3 മില്യൺ ഉപയോക്​താക്കളാണ്​ ജിയോക്കുള്ളത്​. 2018 മാർച്ച്​ 31ലെ കണക്കുകൾ പ്രകാരം ജിയോക്ക്​ 186.6 മില്യൺ ഉപയോക്​താക്കളാണ്​ ഉണ്ടായിരുന്നത്​. ഒരു വർഷം കൊണ്ട്​ 92 മില്യൺ പുതിയ ഉപയോക്​താക്കളെ സൃഷ്​ടിക്കാൻ ജിയോക്ക്​ സാധിച്ചിട്ടുണ്ട്​. 

Tags:    
News Summary - Reliance Jio Q1 results beat estimates, net profit grows 20% to Rs 612 crore-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.