ന്യൂഡൽഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡ്സ്ട്രീസിന് സാമ്പത്തിക വർഷത്തിൻെറ മൂന്നാംപാദത്തിൽ റെക്കോർഡ് ലാഭം. 13.55 ശതമാനം വർധനയാണ് റിലയൻസിൻെറ ലാഭത്തിലുണ്ടായത്. 11,640 കോടിയാണ് റിലയൻസിൻെറ മൂന്നാംപാദ ലാഭം.
കമ്പനിയുടെ വരുമാനത്തിൽ മൂന്നാംപാദത്തിൽ ഇടിവുണ്ടായിട്ടുണ്ട്. 1.40 ശതമാനത്തിൻെറ ഇടിവാണ് ഉണ്ടായത്. 1.71 ലക്ഷം കോടിയിൽ നിന്ന് 1.69 ലക്ഷം കോടിയായാണ് വരുമാനം ഇടിഞ്ഞത്. കമ്പനിയുടെ ടെലികോം വിഭാഗമായ റിലയൻസ് ജിയോ 62.45 ശതമാനത്തിൻെറ ലാഭവർധനയാണ് രേഖപ്പെടുത്തിയത്. 1350 കോടിയാണ് റിലയൻസ് ജിയോയുടെ മൂന്നാം പാദത്തിലെ ലാഭം.
ആഗോള സമ്പദ്വ്യവസ്ഥയിൽ നില നിൽക്കുന്ന പ്രതിസന്ധികൾ കമ്പനിയുടെ ഊർജ വ്യാപാരത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് കമ്പനി ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. റീടെയിലിൽ കമ്പനി മുൻ വർഷങ്ങളിലെ നേട്ടം നില നിർത്തി. ജനങ്ങളുടെ ആവശ്യകതക്കനുസരിച്ച് നെറ്റ്വർക്ക് കവറേജ് വർധിപ്പിക്കാനാണ് ജിയോയുടെ ശ്രമമെന്നും അംബാനി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.