ചെന്നൈ: നോട്ട് പിൻവലിക്കലിെൻറ പശ്ചാത്തലത്തിൽ കാറുകളുടെ ആവശ്യകതിൽ കുറവ് വന്നതിനാൽ നിസാൻ ചെന്നൈയിലെ കാർ പ്ലാൻറിലെ ജീവനക്കാരടെ എണ്ണം വെട്ടികുറയ്ക്കുന്നു. മൂന്നാം ഷിഫ്റ്റിലെ കാറുകളുടെ ഉൽപ്പാദനം പൂർണ്ണമായും നിസാൻ നിർത്തുകയാണ്. ഏകദേശം 1,920 പേരാണ് ഇൗ ഷിഫ്റ്റിൽ കമ്പനിക്കായി ജോലി ചെയ്തിരുന്നത്. ഇതിൽ ആദ്യഘട്ടത്തിൽ 800 താൽകാലിക ജീവനക്കാരെ ഒഴിവാക്കാനാണ് കമ്പനി ഉദേശിക്കുന്നത്. കൂടുതൽ കാറുകൾ നിർമ്മിച്ചിരിക്കുന്നതിനാൽ തൽകാലത്തേക്ക് നിർമാണം കുറയ്ക്കുന്നുവെന്നാണ് കമ്പനി നൽകുന്ന വിശദീകരണം.
ഇപ്പോൾ തന്നെ ഏകദേശം 3,450 നിസാൻ റെഡിഗോ കാറുകളും, 5,260 റെനോ ക്വിഡ് കാറും ഇതിനകം ഉൽപ്പാദിപ്പിച്ചിട്ടുണ്ട്. എന്നാൽ നോട്ട് പിൻവലിക്കൽ തീരുമാനം മൂലം കാറുകളുടെ ആവശ്യകതയിൽ ഡീലർഷിപ്പുകളിൽ നിന്ന് കുറവ് അനുഭവപ്പെടുകയാണ്. ഇതാണ് ഇത്തരമൊരു നടപടിയെടുക്കാൻ നിസാനെ പ്രേരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.