മുംബൈ: ജി.എസ്.ടിയും നോട്ട് പിൻവലിക്കലും പോലുള്ള പരിഷ്കാരങ്ങൾ മൂലം മാന്ദ്യത്തിലായ സമ്പദ്വ്യവസ്ഥയെ കരകയറ്റാൻ കേന്ദ്രസർക്കാർ മുടക്കുന്നത് അമ്പതിനായിരം കോടിയെന്ന് റിപ്പോർട്ട്. 2018 മാർച്ചിന് മുമ്പ് സമ്പദ്വ്യവസ്ഥയെ വളർച്ചയുണ്ടാക്കാൻ സർക്കാർ ഇത്രത്തോളം പണം മുടക്കുമെന്നാണ് റിപ്പോർട്ടുകൾ. സർക്കാറിെൻറ രണ്ട് വക്താക്കളെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് വാർത്ത പുറത്തുവ.
അതേ സമയം, ഏത് രീതിയിലൂടെയാണ് സമ്പദ്വ്യവസ്ഥയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുകയെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ സാധിക്കില്ലെന്നും സർക്കാർ പ്രതിനിധികൾ അറിയിച്ചു.
നേരത്തെ ആവശ്യമെങ്കിൽ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ഇടപെടുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിയാലോചിച്ച് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.