ഭാവിയിലേക്കുള്ള അംബാനിയുടെ അഞ്ച് സ്വപ്നങ്ങൾ

ലോകത്തെ മികച്ച 20 കമ്പനികളിലൊന്നാവുകയാണ് റിലയൻസിന്‍റെ ലക്ഷ്യമെന്ന് െചയർമാൻ മുകേഷ് അംബാനി. കമ്പനിയുടെ നാൽപതാം വാർഷിക ആഘോഷ ചടങ്ങിനിടെയാണ് അoബാനി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

കമ്പനിയുടെ ഭാവി സ്വപനങ്ങളെ കുറിച്ചും അംബാനി വാർഷികാഘോഷ ചടങ്ങിൽ സംസാരിച്ചു. അഞ്ചു സ്വപ്നങ്ങളാണ് റിലയൻസിന് ഭാവിയിലുള്ളത്. വരും വർഷങ്ങളിൽ േഫാസിൽ ഇന്ധനങ്ങളുടെ ഉപേയാഗം ഗണ്യമായി കുറയുകയും പരിസ്ഥിതി സൗഹാർദ ഇന്ധനത്തിലേക്ക് എല്ലാവരും മാറുകയും ചെയ്യും. അതിനാൽ ഈ മാറ്റത്തിന്‍റെ പ്രധാന ഉൽപാദകരാവുകയെന്നതാണ് പ്രധാന ലക്ഷ്യം. ഇത് കൂടാതെ േലാകത്തിലെ നൂതന സാേങ്കതിക വിദ്യയുടെ ഉൽപാദകരാവാനും കമ്പനി ആത്മാർഥമായി ശ്രമിക്കും. ജിയാ ഉപേയാഗിച്ച് വിദ്യഭ്യാസം, ആരോഗ്യം, വിനോദം, വ്യാപാരം എന്നിവയിൽ പുരാഗതിയുണ്ടാക്കുകയും അതുവഴി ലോകത്തിലെ വലിയ കമ്പനിയായി റിലയൻലിനെ മാറ്റാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

 

 


 

Tags:    
News Summary - RIL aims to be among top 20 in the world: Mukesh Ambani -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.