മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് സൗദി ആരാംകോയുമായി വൻ ഇടപാടിനൊരുങ്ങുന് നു. ഇന്ത്യയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനാണ് റിലയൻസ് കളമൊരുക്കുന്നത്.
റിലയൻസിൻെറ ഓയിൽ കെമിക്കൽ ബിസിനസിൻെറ 20 ശതമാനം സൗദി ആരാംകോക്ക് കൈമാറാനാണ് കമ്പനി തീരുമാനം. 75 ബില്യൺ ഡോളറിേൻറതാണ് ഇടപാട്. ഇതിനൊപ്പം പ്രതിദിനം സൗദി ആരാംകോ അഞ്ച് ലക്ഷം ബാരൽ അസംസ്കൃത എണ്ണ റിലയൻസിൻെറ ജാംനഗർ റിഫൈനറിക്ക് നൽകും.
സൗദി അറേബ്യൻ നാഷണൽ പെട്രോളിയം ആൻഡ് നാചുറൽ ഗ്യാസിൻെറ ഉടമസ്ഥതയിലുള്ള കമ്പനിയാണ് സൗദി ആരാംകോ.
നിലവിൽ 1.4 മില്യൺ ബാരൽ എണ്ണ ശുദ്ധീകരിക്കാനുള്ള ശേഷിയാണ് റിലയൻസിൻെറ ജാംനഗറിലെ റിഫൈനറിക്കുള്ളത്. ഇത് 2030 ആകുേമ്പാഴേക്കും രണ്ട് മില്യണാക്കി ഉയർത്തുകയാണ് റിലയൻസിൻെറ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.