മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിെൻറ ലാഭത്തിൽ 17.26 ശതമാനം വർധന. മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിെൻറ നാലാം പാദത്തിൽ 9,435 കോടിയാണ് റിലയൻസിെൻറ ലാഭം. കഴിഞ്ഞ വർഷം ഇത് 8,046 കോടിയായിരുന്നു. റിലയൻസ് ജിയോയുടെ ലാഭം 510 കോടിയാണ്.
9,350 കോടി വരെ റിലയൻസിന് ലാഭമുണ്ടാവുമെന്നായിരുന്നു വിദഗ്ധർ അഭിപ്രായപ്പെട്ടത്. എന്നാൽ പ്രതീക്ഷിച്ചതിൽ കൂടുതൽ റിലയൻസ് ലാഭമുണ്ടാക്കുകയായിരുന്നു. വിൽപനയിൽ 29.34 ശതമാനം വർധനയുണ്ടായതാണ് റിലയൻസിന് അനുകൂലമായത്. 1.2 ലക്ഷം കോടി രൂപയുടെ വിൽപനയാണ് റിലയൻസിന് ഉണ്ടായത്. പെട്രോകെമിക്കൽസ് ബിസിനസിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതും കമ്പനിക്ക് ഗുണമായി.
മൂന്നാം പാദവുമായി താരത്മ്യം ചെയ്യുേമ്പാൾ ജിയയോയുടെ ലാഭം ആറ് കോടി വർധിച്ചിട്ടുണ്ട്. മൂന്നാം പാദത്തിൽ ജിയോയുടെ ലാഭം 504 കോടിയായിരുന്നു. ജിയോയുടെ വരുമാനം 6,879 കോടിയിൽ നിന്ന് 7,128 കോടിയായി വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.