മുംബൈ: 40 ദിവസം കൊണ്ട് ഇന്ത്യൻ ഒാഹരി വിപണിയിൽ നിന്ന് നിക്ഷേപകർ സ്വന്തമാക്കിയത് 15 ലക്ഷം കോടി. ലാർജ് ക്യാപ് ഒാഹരികൾ വാങ്ങിയതും അഭ്യന്തര നിക്ഷേപകർ പണമൊഴുക്കിയതും വിപണിക്ക് കരുത്താവുകയായിരുന്നു. ഇതോടെ റെക്കോർഡുകൾ ഭേദിച്ച് ഇന്ത്യൻ ഒാഹരി വിപണി കുതിച്ചു.
ആഗസ്റ്റ് 28ലെ കണക്കനുസരിച്ച് ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ വിപണിമൂല്യം ഏകദേശം 159 ലക്ഷം കോടിയാണ്. ജൂലൈ രണ്ടിന് ഇത് 144 ലക്ഷം കോടിയായിരുന്നു. രൂപയുടെ തകർച്ച, യു.എസ് ചൈന വ്യാപാര യുദ്ധം എന്നിവ മൂലം ശ്രദ്ധയോടെയാണ് നിക്ഷേപകർ വിപണിയിൽ നിക്ഷേപിച്ചത്.
ബോംബെ സൂചികയായ സെൻസെക്സും ദേശീയ സൂചികയായ നിഫ്റ്റിയും റെക്കോർഡുകൾ ഭേദിച്ചാണ് മുന്നേറുന്നത്. നിഫ്റ്റി കഴിഞ്ഞ ദിവസം 11,700 പോയിൻറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയിൽ വലിയ നേട്ടമുണ്ടാക്കിയ കമ്പനികളിലൊന്ന് റിലയൻസ് ആണ്. 2.25 ലക്ഷം കോടിയാണ് റിലയൻസ് വിപണി മൂലധനത്തിൽ കൂട്ടിച്ചേർത്തത്. റിലയൻസിെൻറ ഒാഹരി വിലയും ഉയർന്നിട്ടുണ്ട്. ആഗസ്റ്റ് 28ന് റിലയൻസിെൻറ ഒാഹരി വില 1,318.20 രൂപയാണ്. ജൂലൈ രണ്ടിന് ഇത് 961.10 രൂപയായിരുന്നു. 37 ശതമാനം വർധനയാണ് റിലയൻസിെൻറ ഒാഹരി വിലയിൽ രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.