ന്യൂഡൽഹി: ബോംബൈ സൂചികയായ സെൻസെക്സിെൻറ ചൊവ്വാഴ്ചത്തെ ആകെ നഷ്ടം രണ്ട് ലക്ഷം കോടി. സെൻസെക്സ് 429 പോയിൻറ് താഴ്ന്നതോടെയാണ് നിക്ഷേപകർക്ക് വൻ നഷ്ടമുണ്ടായത്. നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ മൂല്യം 146 ലക്ഷം കോടിയായിരുന്നു വിപണിയുടെ നഷ്ടത്തോടെ ഇത് 144 ലക്ഷം കോടിയായി കുറഞ്ഞു.
ഗീതാഞ്ജലി ജ്വല്ലറിയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ െഎ.സി.െഎ.സി.െഎ, ആക്സിസ് ബാങ്കുകളുടെ മേധാവികളും സംശയത്തിെൻറ നിഴലിൽ വന്നത് വിപണിയെ സ്വാധീനിച്ചുവെന്നാണ് വിലയിരുത്തൽ. സ്റ്റീലിെൻറ ഇറക്കുമതി ചൂങ്കം വർധിപ്പിച്ച അമേരിക്കൻ നടപടിക്കെതിരെ യൂറോപ്യൻ യൂണിയിൻ കടുത്ത നിലപാടെടുക്കാനുള്ള സാധ്യതയും വിപണിയെ പ്രതികൂലമായി ബാധിച്ചു.
വിദേശനിക്ഷേപകർ വൻതോതിൽ ഒാഹരികൾ വിറ്റഴിച്ചതും ബജറ്റ് കമ്മി സംബന്ധിച്ച ഒാകസ്ഫോർഡ് റിപ്പോർട്ടും ഒാഹരി വിപണിക്ക് തിരിച്ചടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.