കോട്ടയം: വിലയിടിവിനെ തുടർന്ന് റബർ കർഷകരും വ്യാപാരികളും കടുത്ത പ്രതിസന്ധിയിലായിരിക്കേ പരിഹാരമാർഗങ്ങൾ ചർച്ച ചെയ്യാതെ റബർ ബോർഡ് ചെയർമാൻ എം.കെ. ഷൺമുഖസുന്ദരം ചൊവ്വാഴ്ച ബോർഡ് ആസ്ഥാനത്തെത്തി അന്നുതന്നെ ചെന്നൈയിലേക്ക് മടങ്ങി. റബർ ബോർഡ് ജീവനക്കാരുെട സ്ഥലംമാറ്റം സംബന്ധിച്ച നയങ്ങൾക്ക് രൂപംനൽകിയ ശേഷം കൊച്ചിയിലെത്തി വിമാനമാർഗം ചെന്നൈയിലേക്ക് പോകുകയായിരുന്നെന്ന് ബോർഡ് വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ, റബർ വിലയിടിവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഒന്നും ചർച്ച ചെയ്തില്ലെന്നും അവർ പറഞ്ഞു. ചുമതലയേറ്റ ശേഷം ഇത് രണ്ടാംതവണയാണ് ചെയർമാൻ ബോർഡ് ആസ്ഥാനത്തെത്തുന്നത്. ആദ്യബോർഡ് യോഗത്തിൽ പെങ്കടുത്തെങ്കിലും കർഷകരെ സഹായിക്കാനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിച്ചിരുന്നില്ല. മാസങ്ങൾക്ക് മുമ്പ് ചെയർമാനായി ചുമതലയേറ്റതുപോലും ചെെെന്നയിലായിരുന്നു.
അതിനിടെ വിലയിടിവ് പരിഹരിക്കാൻ സർക്കാർ നടപ്പാക്കിയ വിലസ്ഥിരത ഫണ്ടുപോലും കർഷകർക്ക് ലഭിക്കാത്ത സാഹചര്യത്തിൽ ഇക്കാര്യങ്ങളൊന്നും ചെയർമാെൻറ പരിഗണനക്ക് വന്നില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, റബർ നടീൽ മുന്നൊരുക്കങ്ങൾക്ക് സമയമായെന്ന തലക്കെട്ടിൽ ഏപ്രിൽ ലക്കം റബർമാസികയിൽ ചെയർമാെൻറ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിലയിടിവിനുള്ള പരിഹാരവും റബർ ഇറക്കുമതി നിയന്ത്രിക്കാനുള്ള നടപടികളും ഇനിയും ബോർഡിെൻറയും ചെയർമാെൻറയും പരിഗണനയിൽ ഇല്ലെന്നും വ്യക്തം. അതിനിടെ വരവും ചെലവും പൊരുത്തപ്പെടാനാത്ത സാഹചര്യത്തിൽ ടാപ്പിങ് നിർത്തുന്ന കർഷകരുടെ എണ്ണം വർധിക്കുകയാണ്. ടയർ കമ്പനികൾ വിപണിയിൽ എത്തുന്നില്ല. രാജ്യാന്തര വിലയും ഇടിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.