വാൾമാർട്ടുമായുള്ള ഇടപാട്​; സച്ചിനും ബിന്നിക്കും ആദായനികുതി നോട്ടീസ്​

ന്യൂഡൽഹി: ഫ്ലിപ്​കാർട്ട്​ ഒാഹരികൾ വാൾമാർട്ടിന്​ വിറ്റതുമായി ബന്ധപ്പെട്ട്​ കമ്പനിയുടെ സ്ഥാപകർ സചിൻ ബൻസാലിനും ബിന്നി ബൻസാലിനും ആദായനികുതി വകുപ്പി​​െൻറ നോട്ടീസ്​. ഇടപാടിലുടെ ഇരുവരുടെയും വരുമാനത്തിൽ എത്രത്തോളം വർധനയുണ്ടെന്ന്​ വ്യക്​തമാക്കണമെന്നാണ്​ ആദായ നികുതി വകുപ്പി​​െൻറ ആവശ്യം.

ഇവർക്കൊപ്പം ഫ്ലിപ്​കാർട്ടിലെ മറ്റ്​ 35 ഒാഹരി ഉടമകൾക്കും ആദായനികുതി വകുപ്പ്​ നോട്ടീസയച്ചിട്ടുണ്ട്​. സചിൻ ബൻസാലിനും ബിന്നി ബൻസാലിനും 5 ശതമാനം ഒാഹരികളാണ്​ ഫ്ലിപ്​കാർട്ടിലുള്ളത്​. കഴിഞ്ഞ മെയ്​ ഒമ്പതിനാണ്​ ഫ്ലിപ്​കാർട്ടിലെ 77 ശതമാനം ഒാഹരികൾ വാൾമാർട്ട്​ വാങ്ങിയത്​.

അതേസമയം, ഇത്തരം വാർത്തകളോട്​ പ്രതികരിക്കാൻ സചിൻ ബൻസാലും ബിന്നി ബൻസാലും തയാറായിട്ടില്ല. മീ ടു ആരോപണത്തെ തുടർന്ന്​ ബിന്നി ബൻസാൽ ഫ്ലിപ്​കാർട്ടിൽ നിന്ന്​ രാജിവെച്ചിരുന്നു.

Tags:    
News Summary - Sachin & Binny Bansal get I-T notices-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.