തൃശൂർ: പതിനൊന്നാം വേതന പരിഷ്കരണ ചർച്ച പുരോഗമിക്കുന്നതിനിടെ ബാങ്ക് ജീവനക്ക ാരുടെ സംഘടനകളുടെ െഎക്യവേദിയിൽ വിള്ളൽ. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (െഎ.ബി. എ) ചർച്ച നടത്തുന്ന ജീവനക്കാരുടെ ഒമ്പത് സംഘടനകൾ ഉൾപ്പെട്ട യുനൈറ്റഡ് ഫോറം ഒാഫ് ബാങ്ക് യൂനിയൻസിലാണ് (യു.എഫ്.ബി.യു) ഭിന്നത. ഇതിലെ ഒാഫിസർമാരുടെ ഏറ്റവും വലിയ സംഘട നയായ ആൾ ഇന്ത്യ ബാങ്ക് ഒാഫിസേഴ്സ് കോൺഫെഡറേഷൻ (എ.െഎ.ബി.ഒ.സി) ചർച്ചയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇതിനെതിരെ ജീവനക്കാരുടെ പ്രബല സംഘടനയായ ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.െഎ.ബി.ഇ.എ) ഉൾപ്പെടെ വിമർശനം ഉയർത്തിയതിനിെട ഫെബ്രുവരി 21ന് അടുത്ത ചർച്ച നടത്താൻ വെള്ളിയാഴ്ച ചേർന്ന െഎ.ബി.എ മാനേജിങ് കമ്മിറ്റി തീരുമാനിച്ചു.
തങ്ങളുടെ ബാങ്കിൽ സീനിയർ മാനേജർ വരെയുള്ള സ്കെയിൽ മൂന്നിൽ ഉൾപ്പെടുന്നവരുടെ വേതന പരിഷ്കരണം പരിഗണിച്ചാൽ മതിയെന്നാണ് എസ്.ബി.െഎ, പഞ്ചാബ് നാഷനൽ ബാങ്ക്, ബാങ്ക് ഒാഫ് ബറോഡ, യൂനിയൻ ബാങ്ക്, െഎ.ഡി.ബി.െഎ എന്നിവ െഎ.ബി.എയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിലാണ് എ.െഎ.ബി.ഒ.സിക്ക് എതിർപ്പ്. എല്ലാ ബാങ്കുകളും സ്കെയിൽ ഏഴ് വരെയുള്ളവരുടെ വേതന പരിഷ്കരണം ചർച്ച ചെയ്യാൻ െഎ.ബി.എയെ സന്നദ്ധത അറിയിക്കണമെന്നും അതിനുശേഷം മാത്രമേ തങ്ങൾ ചർച്ചയിൽ പെങ്കടുക്കുകയുള്ളൂ എന്നുമാണ് അവരുടെ നിലപാട്.
2017ൽ കാലാവധി പൂർത്തിയായ വേതന കരാർ പരിഷ്കരിക്കാൻ പലവട്ടമായി ചർച്ച നടക്കുന്നു. ആദ്യം രണ്ട് ശതമാനം വർധനവും ലാഭത്തിനനുസരിച്ച് അതത് ബാങ്കുകളിൽ അധിക വേതനവും എന്ന നിർദേശമാണ് െഎ.ബി.എ മുന്നോട്ട് വെച്ചത്. ഇപ്പോൾ 10 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ട്. ഇത് എ.െഎ.ബി.ഇ.എ അംഗീകരിച്ചുവെന്നാണ് ഒരു പ്രചാരണം. എന്നാൽ അവർ ഇത് നിഷേധിക്കുന്നു. കഴിഞ്ഞ പരിഷ്കരണത്തിൽപോലും സ്കെയിൽ ഏഴ് വരെ പരിഗണിച്ചിരുന്നുവെന്നും അതിൽ ഇത്തവണ മാറ്റം വരുത്താൻ അനുവദിക്കില്ലെന്നുമാണ് എ.െഎ.ബി.ഒ.സി പറയുന്നത്.
എന്നാൽ, െഎ.ബി.എ പ്രതിനിധി ശ്യാം ശ്രീനിവാസൻ ചെയർമാനായിരുന്ന ഫെഡറൽ ബാങ്കിൽ സ്കെയിൽ നാല് മുതൽ ഏകപക്ഷീയ പരിഷ്കരണം തീരുമാനിച്ചപ്പോൾ ഒാഫിസർ സംഘടന മൗനം പാലിച്ചുവെന്ന് എ.െഎ.ബി.ഇ.എയും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒാഫ് ഇന്ത്യയും (ബെഫി) കുറ്റപ്പെടുത്തുന്നു. അതേസമയം, എല്ലാവരെയും ചർച്ചയിൽ പെങ്കടുപ്പിക്കാൻ ശ്രമം നടക്കുകയാണെന്ന് യു.എഫ്.ബി.യു കേരള ഘടകം കൺവീനർ സി.ഡി. ജോസൺ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.