കാലിഫോർണിയ: കാലിഫോർണിയ സർവകലാശാല 49 അമേരിക്കൻ തൊഴിലാളികളെ പുറത്താക്കി ആ ജോലി ഇന്ത്യക്കാർക്ക് നൽകി. ഇൻഫർമേഷൻ ടെക്നോളജിയിൽ അധിഷ്ഠിതമായ ജോലികളാണ് ഇത്തരത്തിൽ നൽകിയിരിക്കുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള സർവകലാശാല തന്നെ തൊഴിലുകൾ പുറംജോലിക്ക് നൽകുന്നതിനെതിരെ അമേരിക്കയിൽ പ്രതിഷേധം ഉയർന്നിരുന്നു.
കഴിഞ്ഞ ജൂലൈ അഞ്ച് വർഷത്തിനുള്ളിൽ 30 മില്യൺ ഡോളർ ലാഭിക്കുന്നതിനായി തൊഴിലുകൾ പുറം ജോലി കരാർ എൽപ്പിക്കാൻ. നേരത്തെ തൊഴിലുകൾ അമേരിക്കയിൽ നില നിർത്തുന്നതിന് അനുകൂലമായ നടപടികളാണ് കാലിഫോർണിയ സർവകലാശാല സ്വീകരിച്ചത്. എന്നാൽ ഇതിന് വിരുദ്ധമാണ് സർവകലാശാല ഇപ്പോഴത്തെ നടപടി. 50 മില്യൺ ഡോളറിനാണ് ഇന്ത്യൻ കമ്പനിയായ എച്ച്.സി.എല്ലിന് വിവിധ െഎ.ടി അധിഷ്ഠിതമായ ജോലികൾ സർവകലാശാല എൽപ്പിച്ചിരിക്കുന്നത്.
അമേരിക്കയിൽ തൊഴിലുകൾ ഒൗട്ട്സോഴ്സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വൻ വിവാദം നിലനിൽക്കുകയാണ്. ഇത്തരത്തിൽ തൊഴിലുകൾ മറ്റ് രാജ്യങ്ങൾക്ക് നൽകുന്ന കമ്പനികൾക്കെതിരെ നടപടിയെടുക്കുമെന്നാണ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ഇയൊരു പശ്ചാത്തലത്തിലാണ് കാലിഫോർണിയ സർവകലാശാലയുടെ നീക്കം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.