ന്യൂഡൽഹി: പൂർണമായും പേപ്പർരഹിതമായി സേവിങ്സ് അക്കൗണ്ട് തുടങ്ങാനുള്ള പദ്ധതിക്ക് തുടക്കമിട്ട് എസ്.ബി.ഐ. ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘യോനോ’ ആപ് വഴിയാണ് പുതിയ സേവനം ഇടപാടുകാർക്ക് ലഭ്യമാക്കുന്നത്. ബാങ്കിൽ പോകാതെ തന്നെ അക്കൗണ്ട് തുടങ്ങാമെന്നതാണ് ഇതിെൻറ പ്രത്യേകത.
യോനോ ആപ് ഡൗൺലോഡ് ചെയ്ത് പാൻ നമ്പറും ആധാർ വിവരങ്ങളും എൻറർ ചെയ്താൽ മൊബൈലിൽ ഒ.ടി.പി. നമ്പർ ലഭിക്കും. ഇതുപയോഗിച്ച് അക്കൗണ്ട് തുടങ്ങാനുള്ള ലിങ്ക് ഓപൺ ചെയ്ത് വ്യക്തി വിവരങ്ങൾ സമർപ്പിച്ചാൽ വൈകാതെ അക്കൗണ്ട് പ്രവർത്തനക്ഷമമാവുകയും ഇടപാടുകൾ നടത്തുകയും ചെയ്യാം. ഓൺലൈനായോ ബാങ്ക് മുഖാന്തരമോ മുഴുവൻ കെ.വൈ.സി. വിവരങ്ങൾ കൂട്ടിച്ചേർക്കുന്നതിന് ഒരു വർഷത്തെ സമയവും അനുവദിച്ചിട്ടുണ്ട്.
അക്കൗണ്ട് ഉടമകൾക്ക് റുപേ എ.ടി.എം കം ഡെബിറ്റ് കാർഡ് നൽകും. അതോടൊപ്പം നോമിനേഷൻ സൗകര്യം, എസ്.എം.എസ്, മിസ്കോൾ സർവിസ് തുടങ്ങിയ സേവനങ്ങളും ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.