മുംബൈ: പുതുവർഷത്തിൽ രാജ്യത്തെ ബാങ്കുകൾ വായ്പ പലിശ നിരക്കുകൾ കുറക്കാൻ സാധ്യത. ബാങ്കുകളുമായി ബന്ധപ്പെട്ട അധികൃതരാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
നോട്ട് പിൻവലിക്കലിെൻറ പശ്ചാത്തലത്തിൽ ബാങ്കുകളിൽ നിന്ന് വായ്പക എടുക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. ഭവന–വാഹന വായ്പകൾക്കായി ഇപ്പോൾ ബാങ്കുകളെ സമീപിക്കുന്നവരുടെ എണ്ണം കുറഞ്ഞു എന്ന് ബാങ്ക് അധികൃതർ പറഞ്ഞു . കോർപ്പേററ്റ് വായ്പയിലും നോട്ട്പിൻവലിക്കൽ മൂലം കുറവുണ്ടായതായി ബാങ്കുകൾ സാക്ഷ്യപ്പെടുത്തുന്നു. ഇയൊരു പശ്ചാത്തലത്തിലാണ് വായ്പ പലിശ നിരക്കുകൾ കുറക്കാൻ ബാങ്കുകൾ നീക്കം നടത്തുന്നത്.
നോട്ട്പിൻവലിക്കലിെൻറ പശ്ചാത്തലത്തിൽ ബാങ്കുകളിൽ വൻതോതിൽ നിക്ഷേപം എത്തിയിരുന്നു. എന്നാൽ വായ്പകൾ നൽകുന്നതിൽ വൻകുറവാണ് അനുഭവപ്പെടുന്നത്. ഇൗ സാഹചര്യത്തിലാണ് എസ്.ബി.െഎ ഉൾപ്പടെയുള്ള ബാങ്കുകൾ വായ്പ പലിശ നിരക്കുകൾ കുറക്കുന്നത്. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ബാങ്കുകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.