വ്യാപാരക്രമക്കേട്​: സെബിയുടെ അന്വേഷണത്തിൽ ഗുജറാത്ത്​ മുഖ്യമന്ത്രിയും കുടുങ്ങി

മുംബൈ: വ്യാപാര ക്രമക്കേട്​ സംബന്ധിച്ച സെബിയുടെ അന്വേഷണത്തിൽ കുടുങ്ങി ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രുപാനിയും. രുപാനി അംഗമായ ഹിന്ദു അൺഡിവൈഡഡ്​ ഫാമിലി ക്ര​മക്കേട്​ നടത്തിയെന്നാണ്​ സെബിയുടെ കണ്ടെത്തൽ. രുപ​ാനിയുടെ കുടംബത്തോട്​ 15 ലക്ഷം രൂപ പിഴയടക്കാനും നിർദേശിച്ചിട്ടുണ്ട്​. ഒാഹരി വിപണിയിൽ ലിസ്​റ്റ്​ ചെയ്​തിട്ടുള്ള സ്ഥാപനമായ സാരംഗ്​ കെമിക്കലുമായി ബന്ധപ്പെട്ട് നടത്തിയ​ വ്യാപാരത്തിൽ രൂപാനി ക്രമക്കേട്​  നടത്തിയെന്നാണ്​ സെബിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്​.

2011 ജനുവരി മുതൽ ജൂൺ വരെ നടത്തിയ ഇടപാടുകളിലാണ്​ ക്രമക്കേട്​ നടത്തിയിരിക്കുന്നത്​​. 2016 ജൂണിലാണ്​ ഗുജറാത്ത്​ മുഖ്യമന്ത്രിയായി രുപാനി ചുമതലയേറ്റെടുത്തത്​. രുപാനിയോട്​ 45 ദിവസത്തിനകം പിഴയടക്കാൻ സെബി നിർദേശിച്ചിട്ടുണ്ട്​. ആകെ 22 കമ്പനികൾ ക്രമക്കേട്​ നടത്തിയെന്നാണ്​  കണ്ടെത്തൽ. ഇൗ 22 കമ്പനികൾക്കെല്ലാം കൂടി 6.9 കോടി രൂപ പിഴയായി ചുമത്തിയിട്ടുണ്ട്​.

ഗുജറാത്തിൽ തെരഞ്ഞെുടപ്പ്​ നടക്കാനിരിക്കെ മുഖ്യമന്ത്രിക്കെതിരായ ആരോപണം രാഷ്​ട്രീയ വിഷയമായി ഉയർന്നുവരാൻ സാധ്യതയുണ്ട്​. വരുംദിവസങ്ങളിൽ പ്രതിപക്ഷം മുഖ്യപ്രചാരണ ആയുധമാക്കുക രുപാനിക്കെതിരായ ആരോപണങ്ങളായിരിക്കും.

Tags:    
News Summary - SEBI Fines Gujarat CM Rupani’s HUF for ‘Manipulative Trading’-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.