ന്യൂഡൽഹി: ആദായ നികുതി വിവരങ്ങൾ സമർപ്പിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന പരാതിയിൽ പ്രമുഖ വാർത്ത ചാനലായ എൻ.ഡി.ടി.വിക്ക് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒാഫ് ഇന്ത്യ) 10 ലക്ഷം രൂപ പിഴ ചുമത്തി. കൂടാതെ പ്രമോട്ടർമാരായ പ്രണോയ് റോയ്, രാധിക റോയ് അടക്കം നാലുപേരും മൂന്നു ലക്ഷം രൂപവീതം പിഴയടക്കണം. സ്ഥാപനത്തിെൻറ ഒാഹരി പങ്കാളിയായ ക്വാണ്ടം സെക്യൂരിറ്റീസിെൻറ പരാതിയെ തുടർന്നാണ് നടപടി.
450 കോടി രൂപയുടെ ആദായത്തിെൻറ രേഖകൾ സമർപ്പിച്ചില്ലെന്നും വൈസ് ചെയർപേഴ്സൻ അവരുടെ പേരിലെ ഷെയറുകൾ വിറ്റ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചില്ലെന്നുമായിരുന്നു പരാതി. മുൻ എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ കെ.വി.എൽ. നാരായണ റാവുവിന് അറിയിപ്പ് നൽകിയിരുന്നെങ്കിലും അദ്ദേഹത്തിെൻറ മരണത്തെത്തുടർന്ന് തുടർനടപടികൾ നിർത്തിവെച്ചിരിക്കുകയാണ്. അതേസമയം, തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായില്ലെന്നും എല്ലാ രേഖകളും യഥാസമയം സമർപ്പിച്ചെന്നും ചാനൽ അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.