മുംബൈ: കനത്ത വിൽപന സമ്മർദത്തെ അതിജീവിക്കാനാവാതെ ഒാഹരി വിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബോംെബ സൂചിക സെൻസെക്സ് 536 പോയിൻറ് നഷ്ടത്തോടെ 36,305 പോയിൻറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റ് 168 പോയിൻറ് നഷ്ടം രേഖപ്പെടുത്തി 10,974ൽ ക്ലോസ് ചെയ്തു.
ഇന്ത്യബുൾസ് ഹൗസിങ് ഫിനാൻസ്, െഎസർ മോേട്ടാർസ്, മഹീന്ദ്ര&മഹീന്ദ്ര, എച്ച്.ഡി.എഫ്.സി, ബജാജ് ഫിനാൻസ് എന്നീ കമ്പനികളുടെ ഒാഹരികളാണ് വൻ നഷ്ടം രേഖപ്പെടുത്തിയത്.
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും മ്യൂച്ചൽ ഫണ്ടുകളും കടുത്ത പണക്ഷാമം നേരിടുന്നുവെന്ന വാർത്തകൾ ഇന്നും വിപണിക്ക് വിനയായി. പ്രശ്നപരിഹാരത്തിന് ഇടപ്പെടുമെന്ന ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ പ്രസ്താവനയും വിപണിക്ക് തുണയായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.