എക്​സിറ്റ്​പോൾ ഫലങ്ങൾ: ഒാഹരി വിപണിക്കും രൂപക്കും നേട്ടം

മുംബൈ: ഗുജറാത്ത്​, ഹിമാചൽപ്രദേശ്​ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന്​ എക്​സിറ്റ്​പോളുകൾ പുറത്ത്​ വന്നതിന്​ പിന്നാലെ ഒാഹരി വിപണിയിൽ നേട്ടം. ബോംബൈ സൂചിക സെൻസെക്​സ്​ 216.27 പോയിൻറ്​ ഉയർന്ന്​ 33,462.97ൽ ക്ലോസ്​ ചെയ്​തു. ദേശീയ സൂചിക നിഫ്​റ്റി 81.15 പോയിൻറി​​െൻറ നേട്ടത്തോടെ 10,333.25ൽ വ്യാപാരം അവസാനിപ്പിച്ചു.  

ബാങ്കിങ്​, മെറ്റൽ ഒാഹരികളുടെ കുതിപ്പാണ്​ ബോംബൈ സൂചികക്ക്​ കരുത്തായത്​. വേദാന്ത 4.5 ശതമാനത്തിലും ഹിൻഡാൽകോ 2.5 ശതമാനം നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്കിങ്​ ഒാഹരികളിൽ യെസ്​ ബാങ്കി​​െൻറ മൂല്യം 4 ശതമാനം ഉയർന്നു. എച്ച്​.ഡി.എഫ്​.സി 2 ശതമാനം നേട്ടം രേഖപ്പെടുത്തി. 

അതേ സമയം, രൂപയുടെ മൂല്യവും ഉയർന്നിട്ടുണ്ട്​. ​ഡോളറിനെതിരെ രൂപയുടെ ഇന്നത്തെ വിനിമയ മൂല്യം 64.01 ആണ്​. കഴിഞ്ഞ ദിവസം ഇത്​ 64.34 ആയിരുന്നു. ഗുജറാത്തിലേക്കും ഹിമാചലിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളുടെ വോ​െട്ടണ്ണൽ തിങ്കളാഴ്​ച നടക്കാനിരിക്കുകയാണ്​. വോ​െട്ടണ്ണലിന്​ മുന്നോടിയായി പുറത്തുവന്ന എക്​സിറ്റ്​പോളുകളെല്ലാം ബി.ജെ.പിയുടെ വിജയമാണ്​ പ്രവചിച്ചത്​. ഇത്​ വിപണിയെ ഗുണപരമായി സ്വാധീനിച്ചുവെന്നാണ്​ സാമ്പത്തിക വിദഗ്​ധരുടെ വിലയിരുത്തൽ.

Tags:    
News Summary - Sensex, Rupee Surge As Exit Polls Predict BJP Win In Gujarat-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.