മുംബൈ: ഇന്ത്യൻ ഒാഹരി വിപണികളിൽ കനത്ത നഷ്ടം. ബോംബൈ സൂചിക സെൻസെക്സ് 179.47 പോയിൻറിെൻറ നഷ്ടം രേഖപ്പെടുത്തി 35,037.64ൽ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചിക നിഫ്റ്റി 82.30 പോയിൻറ് 10,589.10ൽ ക്ലോസ് ചെയ്തു.
ചൈന-അമേരിക്ക വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകളാണ് ഇന്നും വിപണിക്ക് തിരിച്ചടിയായത്. വ്യാപാര യുദ്ധ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ഒാഹരികളെ ബാധിക്കുകയായിരുന്നു. രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് എത്തിയതും വിപണിയിൽ ചലനങ്ങളുണ്ടാക്കി. എണ്ണവില സംബന്ധിച്ച ആശങ്കകളും വിപണിയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.
എൻ.ടി.പി.സി, മഹീന്ദ്ര&മഹീന്ദ്ര, ഇൻഫോസിസ്, ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഒാഹരികൾ 0.78 ശതമാനം മുതൽ 1.76 ശതമാനം വരെ നേട്ടം രേഖപ്പെടുത്തി. ടാറ്റ മോേട്ടാഴ്സ്, െഎ.സി.െഎ.സി.െഎ ബാങ്ക്, റിലയൻസ്, യെസ് ബാങ്ക്, ബജാജ് ഒാേട്ടാ, കോൾ ഇന്ത്യ തുടങ്ങയവയുടെ ഒാഹരികൾ 1.95 ശതമാനം മുതൽ 2.97 ശതമാനം വരെ നഷ്ടം രേഖപ്പെടുത്തി. ഏഷ്യൻ ഒാഹരികളാണ് പ്രധാനമായും നഷ്ടം രേഖപ്പെടുത്തിയത്്.
നിഫ്റ്റിയിൽ ഇൻഫോസിസ്, എൻ.ടി.പി.എസ്, മഹീന്ദ്ര&മഹീന്ദ്ര, എയർടെൽ, ഹിൻഡാൽകോ തുടങ്ങിയവർ നഷ്ടത്തിലായപ്പോൾ. ടെക് മഹീന്ദ്ര, ഇന്ത്യ ബുൾസ് ഫിനാൻസ്, ഹിന്ദുസ്ഥാൻ പെട്രോളിയം, ടൈറ്റാൻ, ബി.പി.സി.എൽ തുടങ്ങിയവർ നഷ്ടം നേരിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.