ന്യൂഡൽഹി: ഇ-കോമേഴ്സ് സ്ഥാപനമായ സ്നാപ്ഡീലും എതിരാളി ഫ്ലിപ്കാർട്ടും ലയിക്കാനുള്ള സാധ്യത മങ്ങി. രണ്ടു കമ്പനികളും ലയിക്കാനുള്ള ചർച്ച കഴിഞ്ഞ മാർച്ചിലാണ് തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട ചർച്ച അവസാനിപ്പിച്ചതായും സ്നാപ്ഡീൽ സ്വതന്ത്രമായി നീങ്ങുമെന്നും കമ്പനി വക്താവ് അറിയിച്ചു.
ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിനാണ് സ്നാപ്ഡീലിൽ ഏറ്റവും കൂടുതൽ ഒാഹരിയുള്ളത്- 35 ശതമാനം. 6000 കോടി രൂപക്ക് തങ്ങളുടെ ബിസിനസ് ഫ്ലിപ്കാർട്ടിന് നൽകാനായിരുന്നു സ്നാപ്ഡീൽ ഉദ്ദേശിച്ചിരുന്നത്. ഇൗ ഇടപാടിൽനിന്നാണ് സ്നാപ്ഡീൽ പിൻവാങ്ങിയത്.
ആമസോണിെൻറ കടന്നുവരവോടെ ഒാൺലൈൻ വ്യാപാര മേഖലയിൽ രാജ്യത്ത് മത്സരം ശക്തമാണ്. ഇരു കമ്പനികളും ഒന്നാവുകയാണെങ്കിൽ ഇന്ത്യയിലെ ഇ-കോമേഴ്സ് രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലാവുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.