ബംഗളൂരു: ഫ്ലിപ്കാർട്ടിലെ ഒാഹരികൾ വാൾമാർട്ടിന് വിൽക്കാൻ സോഫ്റ്റബാങ്ക് തീരുമാനം. ഫ്ലിപ്കാർട്ടിലെ 22 ശതമാനം ഒാഹരികൾ വാൾമാർട്ടിന് വിൽക്കാനാണ് േസാഫ്റ്റ് ബാങ്കിെൻറ പദ്ധതി. ഇതോടെ സോഫ്റ്റ് ബാങ്കിെൻറ ഫ്ലിപ്കാർട്ടിലെ മുഴുവൻ ഒാഹരികളും വാൾമാർട്ടിെൻറ നിയന്ത്രണത്തിലാവും. ഒാഹരികൾ വിൽക്കുന്ന വിവരം സോഫ്റ്റ് ബാങ്ക് വക്താവ് ഒൗദ്യോഗികമായി സ്ഥിരീകരിച്ചു.
മെയ് ഒമ്പതിന് ഏകദേശം 16 ബില്യൺ ഡോളറിന് ഫ്ലിപ്കാർട്ടിലെ 77 ശതമാനം ഒാഹരികൾ ഏറ്റെടുക്കുമെന്ന് വാൾമാർട്ട് പ്രഖ്യാപിച്ചിരുന്നു. ഫ്ലിപ്കാർട്ടിൽ ഒാഹരി പങ്കാളിത്തമുള്ള നാസ്പേർ, വെൻച്യൂർ ഫണ്ട് ആക്സൽ, ഇബേ തുടങ്ങിയ കമ്പനികൾ തങ്ങളുടെ ഒാഹരികൾ വിൽക്കാൻ തയാറാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ സോഫ്റ്റ്ബാങ്ക് ഇക്കാര്യത്തിലെ അന്തിമ തീരുമാനം പുറത്ത് വിട്ടിരുന്നില്ല.
ഫ്ലിപ്കാർട്ടിൽ വിഷൻ ഫണ്ടിലുടെ 2.5 ബില്യൺ ഡോളറാണ് സോഫ്റ്റ് ബാങ്ക് നിക്ഷേപിച്ചിരിക്കുന്നത്. ഇൗ ഒാഹരികൾ 4 ബില്യൺ ഡോളറിനാണ് വാൾമാർട്ട് ഏറ്റെടുക്കുന്നത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.