ന്യൂഡല്‍ഹി: റേറ്റിങ് ഏജന്‍സിയായ എസ് ആന്‍ഡ് പി ഇന്ത്യയുടെ സാമ്പത്തിക റേറ്റിങ് നിലവിലെ ‘ബിബിബി’യില്‍ തന്നെ പുതുക്കി നിശ്ചയിച്ചു. രണ്ടു വര്‍ഷത്തേക്ക് ഇതില്‍നിന്ന് ഉയര്‍ത്താന്‍ സാധ്യതയില്ളെന്നും എസ് ആന്‍ഡ് പി വ്യക്തമാക്കി. റേറ്റിങ് ഉയര്‍ത്തുമെന്ന സര്‍ക്കാറിന്‍െറ പ്രതീക്ഷക്ക് തിരിച്ചടിയാണിത്. സര്‍ക്കാറിന്‍െറ പരിഷ്കരണ നടപടികള്‍ ധനസ്ഥിതി മെച്ചപ്പെടുത്തുകയും മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 60 ശതമാനത്തിന് താഴേക്ക് സര്‍ക്കാറിന്‍െറ പൊതുകടം എത്തിക്കുകയും ചെയ്താലേ ക്രെഡിറ്റ് റേറ്റിങ് ഉയര്‍ത്തലിന് സാധ്യതയുള്ളൂവെന്നും എസ് ആന്‍ഡ് പി പറയുന്നു. നിലവില്‍ ഇത് 69 ശതമാനമാണ്. 2016ല്‍ 7.9 ശതമാനം സാമ്പത്തിക വളര്‍ച്ചയും ജി.ഡി.പിയുടെ 1.4 ശതമാനം വ്യാപാര കമ്മിയുമാണ് എസ് ആന്‍ഡ് പി പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.