ന്യൂഡൽഹി: റൺവേയില്ലാതെ വിമാനമിറക്കാനുള്ള പദ്ധതിയുമായി സ്പൈസ് ജെറ്റ്. ഇതിനായി ജപ്പാനിലെ സെതച്ചി ഹോൾഡിങ്സ് എന്ന അന്താരാഷ്ട്ര കമ്പനിയുമായി സ്പൈസ് ജെറ്റ് അധികൃതർ ചർച്ച നടത്തി. കരയിലും വെള്ളത്തിലും സഞ്ചരിക്കാവുന്ന 100ഒാളം കോഡിയാക് വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ച നടന്നത്. ഇത്തരം വിമാനങ്ങൾക്ക് ഇറങ്ങാൻ റൺവേ ആവശ്യമില്ല. കരയിലോ കടലിലോ എവിടെ വേണെമങ്കിലും ഇറക്കാവുന്നതാണ്. 400മില്യൺ ഡോളറിെൻറതാണ് കരാർ.
ഇന്ത്യയിൽ വിമാനത്താവളങ്ങൾ വളരെ കുറവാണ്. അതിനാൽ എയർപോർട്ടുകളില്ലാത്തിടത്തും വിമാനമിറക്കുന്നതിനാണ് ഇത്തരമൊരു സംരംഭം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു. വിമാനം വെള്ളത്തിലിറങ്ങുന്ന പ്രകടനം നവംബറിൽ സംഘടിപ്പിക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.