ന്യൂഡൽഹി: കടക്കെണിമൂലം സർവീസ് നിർത്തിയ ജെറ്റ്എയർവേയ്സിൻെറ വലിയ വിമാനങ്ങൾ വാങ്ങുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് സ്പൈസ്ജെറ്റ്. വലിയ അറ്റകുറ്റപ്പണി ജെറ്റ്എയർവേയ്സ് വിമാനങ്ങൾക്ക് വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്പൈസ്ജെറ്റ് ചെർമാൻ അറിയിച്ചു. ഇതുകൂടി പരിഗണിച്ചാവും വിമാനങ്ങൾ വാങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
നിലവിൽ ഇത്തരം വലിയ എയർക്രാഫ്റ്റുകൾ ഉപയോഗിച്ച് സ്പൈസ്ജെറ്റ് സർവീസ് നടത്തുന്നില്ല. എന്നാൽ, സർവീസുകൾ കൂടുതൽ വ്യാപിപ്പിക്കുന്നതിൻെറ ഭാഗമായി ഇത്തരം വലിയ എയർക്രാഫ്റ്റുകൾ വാങ്ങുമെന്ന് കമ്പനി ചെയർമാൻ അജയ് സിങ് അറിയിച്ചു. ബിസിനസ് കൂടുതൽ വ്യാപിപ്പിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. എങ്കിലും എല്ലാവശവും പഠിച്ചതിന് ശേഷം മാത്രമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയെന്നും അജയ് സിങ് റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ജെറ്റ്എയർവേയ്സിൻെറ 25 ബോയിങ് 737 വിമാനങ്ങൾ സ്പൈസ്ജെറ്റ് വാടകക്കെടുത്ത് സർവീസ് നടത്തിയിരുന്നു. 2020 മാർച്ച് 31ന് മുമ്പായി 35 വിമാനങ്ങൾ കൂടി സർവീസിനൊപ്പം കൂട്ടിച്ചേർക്കാനാണ് സ്പൈസ്ജെറ്റിൻെറ പദ്ധതി. ബോയിങ് 737 മാക്സ് വിമാനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയതോടെ സ്പൈസ്ജെറ്റിനും വിമാനങ്ങളുടെ സർവീസ് നിർത്തേണ്ടി വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.