തൃശൂർ: പൊതുമേഖല ടെലികോം കമ്പനി ബി.എസ്.എൻ.എൽ ഇനി എത്ര നാൾ? വരിഞ്ഞു കൊല്ലാനുള്ള കേന് ദ്ര സർക്കാർ നീക്കം മൂലമുള്ള പ്രതിസന്ധി സ്ഥാപനത്തെയും ജീവനക്കാരെയും ബാധിച്ചു തുട ങ്ങി. ജീവനക്കാരുടെ യാത്രാ ആനുകൂല്യം (എൽ.ടി.സി) നിർത്തിയതിന് പിന്നാലെ ചികിത്സ ആനുകൂ ല്യത്തിലും നിയന്ത്രണം ഏർപ്പെടുത്തി. ബാങ്ക് വായ്പയിലേക്കും ജി.പി.എഫിലേക്കും ഉൾപ്പെ ടെ ജീവനക്കാരിൽനിന്ന് പിടിക്കുന്ന തുക അടയ്ക്കാതായതോടെ പിഴ നൽകേണ്ട ബാധ്യത ജീവനക്കാർക്കായി. ഇതുവരെ ഇന്ത്യൻ റെയിൽവേയുടെ ടെലികോം സേവന ദാതാവെന്ന കുത്തക ബി.എസ്.എൻ.എല്ലിന് ആയിരുന്നെങ്കിൽ അവിടെനിന്നും കുടിയിറക്കി. പകരം റിലയൻസ് ജിയോ സേവിക്കും.
എൻ.ഡി.എ സർക്കാറിെൻറ ‘റിലയൻസ് പ്രേമം’ എല്ലാ അതിരും ലംഘിക്കുേമ്പാൾ രണ്ട് ലക്ഷത്തോളം ജീവനക്കാരുള്ള ബി.എസ്.എൻ.എൽ ഇനി അധികനാൾ ഇന്നത്തെ രൂപത്തിൽ ഉണ്ടാകില്ലെന്ന് ഉറപ്പ്. 1.8 ലക്ഷം ജീവനക്കാരുണ്ട് ബി.എസ്.എൻ.എല്ലിൽ. സ്വകാര്യ ടെലികോം കമ്പനികളുടെ മാതൃകയിൽ ചുരുക്കം ജീവനക്കാർ മതിയെന്നാണ് പുതിയ നിലപാട്. അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് പ്രാഥമിക പഠന റിപ്പോർട്ടിലെ ശിപാർശ അടിയന്തരമായി 35,000 ജീവനക്കാർക്ക് സ്വയം വിരമിക്കൽ (വി.ആർ.എസ്) നൽകണമെന്നാണ്. അതിനുവേണ്ട തുക സർക്കാർ നൽകുകയോ ബാങ്ക് വായ്പക്ക് അനുമതി നൽകുകയോ വേണമെന്ന് ബി.എസ്.എൻ.എൽ മാനേജ്മെൻറ് ആവശ്യപ്പെട്ടിരിക്കുകയാണ്.
വി.ആർ.എസിലൂടെ പ്രതിവർഷം 13,000 കോടി ചെലവ് കുറക്കാം. കഴിഞ്ഞ വർഷം ചെലവ് ചുരുക്കലിലൂടെ 2,500 കോടി നേടി. 625 കോടി ജീവനക്കാർക്കുള്ള ആനുകൂല്യമായിരുന്നു. അത് ഇൗ വർഷവും നടപ്പാക്കും. ജീവനക്കാർക്ക് പിടിത്തം കഴിഞ്ഞുള്ള ശമ്പളം (ടേക്ക് ഹോം സാലറി) സർക്കിളുകളിലേക്ക് അയക്കുേമ്പാൾ പിടിച്ച തുക ബി.എസ്.എൻ.എൽ വക മാറ്റുകയാണെന്ന് ആക്ഷേപമുണ്ട്. ജി.പി.എഫ് (ജനറൽ പ്രോവിഡൻറ് ഫണ്ട്), ബാങ്ക് വായ്പ, സൊസൈറ്റികൾക്കുള്ള അടവ്, എച്ച്.ബി.എ (ഹൗസ് ബിൽഡിങ് അലവൻസ്), എൽ.െഎ.സി, ആദായ നികുതി എന്നിവയൊന്നും അടക്കുന്നില്ല. പ്രവർത്തന മികവിനുള്ള ഇൻസെൻറീവും തടഞ്ഞു. ഇതോടെ, ജി.പി.എഫിൽനിന്ന് തുക പിൻവലിക്കാൻ ആവുന്നില്ലെന്ന് മാത്രമല്ല, ബാങ്ക് വായ്പക്ക് പിഴപ്പലിശ ഭാരവും ജീവനക്കാരുടെ ചുമലിലാണ്.
ബി.എസ്.എൻ.എല്ലിന് 4-ജി സ്പെക്ട്രം അനുവദിച്ചിട്ടില്ല. ഇതുമൂലം മത്സരിക്കാനാവുന്നില്ല. സ്പെക്ട്രത്തിനുള്ള തുക ബാങ്ക് വായ്പയിലൂടെയോ ആസ്തി പണയം വെച്ചോ സമാഹരിക്കാൻ അനുമതിയുമില്ല. പെൻഷൻ പ്രായം 60ൽനിന്ന് 58 ആക്കാൻ നീക്കം നടക്കുന്നു. ശമ്പളം മുടങ്ങുന്ന സാഹചര്യമാണ്. ഫെബ്രുവരി 15ന് ജീവനക്കാരുടെ സംഘടനകളുടെ െഎക്യവേദി ജില്ല, സർക്കിൾ തലത്തിൽ കുടുംബസമേതം ധർണ നടത്തും. 18 മുതൽ മൂന്ന് ദിവസം പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.