ന്യൂഡൽഹി: ഭാരതി എൻറർപ്രയിസ് ചെയർമാൻ സുനിൽ മിത്തൽ സൈറിസ് മിസ്ട്രിക്കു പകരം ഇന്ത്യ–യു.കെ സി.ഇ.ഒ ഫോറം ഉപാധ്യക്ഷനാകും. ഇരു രാജ്യങ്ങൾളിലെയും പ്രമുഖ ബിസിനസുകാരാണ് ഫോറത്തിലെ അംഗങ്ങൾ. ഇരു രാജ്യങ്ങൾക്കിടയിലെ വ്യാപാരവും നിക്ഷേപവും പ്രോൽസാഹിപ്പിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.
പ്രധാനമന്ത്രിയുടെ ഒാഫീസ് സുനിൽ മിത്തലിെൻറ പേര് വിവിധ എജൻസികൾ ശിപാർശ ചെയ്തതായാണ് വിവരം. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് പുതിയ നീക്കമെന്നാണ് അറിയുന്നത്. മെയ് മാസത്തിലാണ് അവർ ഇന്ത്യ സന്ദർശിക്കുന്നത്.
അതേസമയം, ഭാരതി എൻറർപ്രെയിസ് വാർത്തയോട് പ്രതികരിച്ചിട്ടില്ല. കോൺഫെഡറേഷൻ ഒാഫ് ഇന്ത്യൻ ഇൻഡസ്ട്രി പ്രസിഡൻറ് നൗഷാദ് ഇൗ വിഷയത്തിൽ അന്തിമ തീരുമാനം കൈെകാണ്ടിട്ടിെലന്ന് പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് ടാറ്റയിലുണ്ടായ പ്രശ്നങ്ങൾ ഇന്ത്യൻ വ്യസായ രംഗത്തിന് തിരിച്ചടിയാകിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.