ന്യൂഡൽഹി: ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ട്രിക്ക് തിരിച്ചടിയായി സുപ്രീംകോടതി ഉത്തരവ്. നാഷണൽ കമ്പനി ന ിയമ അപ്ലേറ്റ് അതോറിറ്റിയുടെ ഉത്തരവ് നടപ്പാക്കുന്നത് സുപ്രീംകോടതി തടഞ്ഞു. മിസ്ട്രിയെ ടാറ്റ സൺസിൽ വീണ് ടും ചെയർമാനാക്കിയായിരുന്നു അതോറിറ്റിയുടെ ഉത്തരവ്. ഇതിനെതിരെ ടാറ്റ സൺസ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് മിസ്ട്രിക്ക് സുപ്രീംകോടതി നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്.
ഡിസംബർ 18നാണ് മിസ്ട്രിയെ വീണ്ടും ടാറ്റ ഗ്രൂപ്പിെൻറ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിച്ച് നാഷണൽ കമ്പനി നിയമ ട്രിബ്യൂണലിെൻറ അപ്ലേറ്റ് അതോറിറ്റി ഉത്തരവിറക്കിയത്. രത്തൻ ടാറ്റ ഇടക്കാല ചെയർമാനായതിനെ തുടർന്ന് മൂന്ന് വർഷങ്ങൾക്ക് മുമ്പ് സൈറസ് മിസ്ട്രിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.
ടാറ്റ ഗ്രൂപ്പിൽ 18 ശതമാനം ഓഹരികളാണ് സൈറസ് മിസ്ട്രിയുടെ കുടുംബത്തിനുള്ളത്. 2016 ഒക്ടോബർ 24നാണ് മിസ്ട്രിയെ ടാറ്റയുടെ ചെർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയത്. രത്തൻ ടാറ്റയുടെ പല നടപടികളേയും വിമർശിച്ചയാളായിരുന്നു സൈറസ് മിസ്ട്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.