മുംബൈ: ടാറ്റ സൺസിെൻ ചെയർമാനായി എൻ.ചന്ദ്രശേഖരനെ നിയമിച്ചതിന് പിന്നാലെ ഒാഹരി വിപണിയിൽ ഇത് എന്ത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന ചർച്ചകൾ സജീവമായി. ഒാഹരി വിപണിയിൽ ഇത് ഗുണകരമാവുമെന്നാണ് പ്രതീക്ഷയിലാണ് ടാറ്റ ഗ്രൂപ്പ്. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു സൈറിസ് മിസ്ട്രിയെ ടാറ്റ സൺസിെൻറ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയത്. രത്തൻ ടാറ്റക്ക് താൽകാലിക ചെയർമാൻ സ്ഥാനം നൽകിയിരുന്നെങ്കിലും ഇതു സംബന്ധിച്ച ആശങ്കകൾക്ക് വിരാമമായിരുന്നില്ല. ഒാഹരി വിപണിയിൽ ഇത് മൂലം ടാറ്റയുടെ ഒാഹരികളുടെ വിലയിടിഞ്ഞിരുന്നു. പുതിയ ചെയർമാൻ എത്തുന്നതോടെ ഒരു പരിധി വരെ ഇൗ ആശങ്കകൾക്കാണ് വിരാമമാവുന്നത്.
രത്തൻ ടാറ്റക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പുറത്തായതിന് ശേഷം മിസ്ട്രി ഉയർത്തിയത്. കമ്പനിയുടെ തകർച്ചക്ക് കാരണം രത്തൻ ടാറ്റയുടെ നടപടികളാണെന്നായിരുന്നു മിസ്ട്രിയുടെ മുഖ്യ ആരോപണം. രത്തൻ ടാറ്റ തന്നെ ചെയർമാൻ സ്ഥാനത്ത് തുടർന്നാൽ മിസ്്ട്രിയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അത് കമ്പനിയെ പ്രതികൂലമായി ബാധിക്കും. എൻ.ചന്ദ്രശേഖരനെ നിയമിച്ചതോടെ ഇൗ പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹാരം കാണാൻ ടാറ്റ ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്.
പുതിയ നിയമനത്തിലൂടെ വ്യകത്മായ സന്ദേശമാണ് ടാറ്റ ഗ്രൂപ്പ് ഒാഹരി ഉടമകൾക്ക് നൽകുന്നത്. ടി.സി.എസ് പോലെ മുൻ നിര സോഫ്റ്റ്വെയർ കമ്പനിയെ നയിച്ചിരുന്ന ചന്ദ്രശേഖരന് ടാറ്റയുടെ നേതൃത്വം എറ്റെടുക്കൽ പ്രയാസകരമാവില്ലെന്നാണ് കണക്കുകൂട്ടൽ. ടാറ്റ ഗ്രൂപ്പിെൻറ ശക്തിയെ കുറിച്ചും പോരായ്മകളെ കുറിച്ചും അദ്ദേഹത്തിന് നല്ല ധാരണയുണ്ട്. ആഗോള വ്യവസായ രംഗത്തെ പുത്തൻ വെല്ലുവിളികളെ മറികടക്കാൻ ചന്ദ്രേറ പരിചയ സമ്പത്ത് തുണയാവുമെന്ന പ്രതീക്ഷയിലാണ് ടാറ്റ ഗ്രൂപ്പ് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.