സൈറസ്​ മിസ്​ട്രിയുടെ നിയമനത്തിനെതിരെ ടാറ്റ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: സൈറസ്​ മിസ്​ട്രിയെ ചെയർമാനായി നിയമിച്ച കമ്പനി നിയമ ട്രിബ്യുണലി​​​​​െൻറ ഉത്തരവിനെതിരെ ടാറ്റ സൺസ്​ സുപ്രീംകോടതിയെ സമീപിച്ചു.

ഡിസംബർ 18നാണ്​ മിസ്​ട്രിയെ വീണ്ടും ടാറ്റ ഗ്രൂപ്പി​​​​​െൻറ എക്​സിക്യൂട്ടീവ്​ ച െയർമാനായി നിയമിച്ച്​ നാഷണൽ കമ്പനി നിയമ ട്രിബ്യൂണലി​​​​​െൻറ അപ്​ലേറ്റ്​ അതോറിറ്റി ഉത്തരവിറക്കിയത്​. രത്തൻ ടാറ്റ ഇടക്കാല ചെയർമാനായതിനെ തുടർന്ന്​ മൂന്ന്​ വർഷങ്ങൾക്ക്​ മുമ്പ്​ സൈറസ്​ മിസ്​ട്രിയെ ചെയർമാൻ സ്ഥാനത്ത്​ നിന്ന്​ പുറത്താക്കിയിരുന്നു.

നാഷണൽ കമ്പനി നിയമ ട്രിബ്യൂണലി​​​​​െൻറ അപ്​ലേറ്റ്​ അതോറിറ്റിയുടെ ഉത്തരവ്​ അടിയന്തരമായി സ്​റ്റേ ചെയ്യണമെന്നാണ്​ ടാറ്റയുടെ ആവശ്യം. ജനുവരി ഒമ്പതിനാണ്​ ടാറ്റയുടെ അടുത്ത ബോർഡ്​ യോഗം നടക്കുന്നത്​. ജനുവരി ആറിന്​ സുപ്രീംകോടതി കേസ്​ പരിഗണിക്കുമെന്നാണ്​ റിപ്പോർട്ടുകൾ.

ടാറ്റ ഗ്രൂപ്പിൽ 18 ശതമാനം ഓഹരികളാണ്​ സൈറസ്​ മിസ്​ട്രിയുടെ കുടുംബത്തിനുള്ളത്​​. 2016 ഒക്​ടോബർ 24നാണ്​ മിസ്​ട്രിയെ ടാറ്റയുടെ ചെർമാൻ സ്ഥാനത്ത്​ നിന്ന്​ മാറ്റിയത്​. രത്തൻ ടാറ്റയുടെ പല നടപടികളേയും വിമർശിച്ചയാളായിരുന്നു സൈറസ്​ മിസ്​ട്രി.

Tags:    
News Summary - Tata Sons move SC against Mistry's illegal ouster judgement-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.