മുംബൈ: ടാറ്റ ചെയർമാനെന്ന നിലയിൽ അർപ്പിച്ച വിശ്വാസം മിസ്ട്രി കാത്തു സൂക്ഷിച്ചിെലന്ന് ടാറ്റ സൺസ് .വ്യാഴാഴ്ച പുറത്തിറക്കിയ 9 പേജുള്ള പ്രസ്താവനയിലാണ് മിസ്ട്രിക്കെതിരെ ടാറ്റ ഗ്രൂപ്പ് വിമർശനം ഉന്നയിക്കുന്നത്. ചെയർമാനായിരിക്കുന്ന കാലഘട്ടത്തിൽ മിസ്ട്രി മികച്ച രീതിയിൽ പ്രവർത്തിച്ചില്ലെന്നും, ടാറ്റയിലുണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചില്ലെന്നും ടാറ്റ സൺസ് ആരോപിക്കുന്നു.
മിസ്ട്രിയുടെ കാലയളവിൽ ടാറ്റ കൺസൾട്ടൻസിയൂടെതൊഴിച്ച് നാൽപ്പതോളം വരുന്ന മറ്റു സ്ഥാപനങ്ങളുടെ ഒാഹരി വിഹതത്തിൽ കുറവുണ്ടായതായും അവർ ആരോപിക്കുന്നു.
2012ലായിരുന്നു സൈറിസ് മിസ്ട്രിയെ ടാറ്റ ഗ്രൂപ്പിെൻറ ചെയർമാനായി നിയമിച്ചത്. കഴിഞ്ഞ മാസമായിരുന്നു വ്യവസായ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മിസ്ട്രിയെ ടാറ്റ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയത്. പകരം രത്തൻ ടാറ്റക്ക് താൽകാലിക ചുമതല നൽകുകയും ചെയ്തിരുന്നു. പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്നതിനുള്ള സമിതിയെയും ടാറ്റ നിയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.