നികുതിവെട്ടിപ്പ്​ അറിയിച്ചാൽ അഞ്ച്​ കോടി വരെ പാരിതോഷികം

ന്യൂഡൽഹി: നികുതിവെട്ടിപ്പും ബിനാമി ഇടപാടുകളും തടയാൻ പുതിയ പദ്ധതികളുമായി കേന്ദ്രസർക്കാർ. ഇതിനായി മൂന്ന്​ പദ്ധതികൾക്കാണ്​ കേന്ദ്രസർക്കാർ രൂപം നൽകിയിരിക്കുന്നത്​. വിദേശത്തുള്ള നികുതിവെട്ടിപ്പും ബിനാമി ഇടപാടുകളെയും സംബന്ധിച്ച്​ വിവരം നൽകുന്നവർക്ക്​ അഞ്ച്​ കോടി രൂപ പാരിതോഷികം നൽകുന്നതാണ്​ പദ്ധതികളിലൊന്ന്​. ഇന്ത്യയിലെ നികുതിവെട്ടിപ്പിനെ കുറിച്ച്​ വിവരം നൽകുന്നവർക്ക്​ 50 ലക്ഷം രൂപ പാരിതോഷികം നൽകും. രാജ്യത്തെ ബിനാമി ഇടപാടുകളെ കുറിച്ച്​ വിവരം നൽകുന്നവർക്ക്​ ഒരു കോടി രൂപ പാരിതോഷികം നൽകാനും ധാരണയായിട്ടുണ്ട്​.

 പാരിതോഷികം വർധിപ്പിക്കുന്നതിലുടെ നികുതിവെട്ടിപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ്​ നികുതി വകുപ്പി​​െൻറ കണക്കുകൂട്ടൽ. ഇത്തരം വിവരം നൽകുന്നവരുടെ വ്യക്​തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും വകുപ്പ്​ അറിയിച്ചു. വിദേശ പൗരൻമാർക്കും നികുതിവെട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ നൽകാനാവുമെന്നും നികുതി വകുപ്പ്​ അറിയിച്ചു. 

Tags:    
News Summary - tax evasion issue in india-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.