ന്യൂഡൽഹി: നോട്ട് അസാധുവാക്കലിെൻറ രണ്ടാം വാർഷികത്തിൽ അതിെൻറ നേട്ടങ്ങൾ വിവരിച് ച്, സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. സമ്പദ്രംഗം കൂടുതൽ ഒൗപചാരികമാക്കാനും നികുതി വരവ് വർധിപ്പിക്കാനും നടപടി വഴിയൊരുക്കിയെന്ന് ജെയ്റ്റ്ലി വാദിച്ചു.
നോട്ട് അസാധുവാക്കലിനു മുമ്പത്തെ സ്ഥിതിയെക്കാൾ പണത്തിെൻറ വിനിമയത്തിൽ 9.5 ശതമാനത്തിെൻറ വളർച്ചയുണ്ടായി. 2018 ഒക്ടോബർ 26ലെ കണക്കനുസരിച്ച് ഇപ്പോൾ പ്രചാരത്തിലുള്ള കറൻസി നോട്ടുകളുടെ ആകത്തുക 19.6 ലക്ഷം കോടി രൂപയാണ്. ബാങ്കിങ് സംവിധാനത്തെ മറികടന്നും നികുതി വെട്ടിച്ചും നടത്തുന്ന ഒളിയിടപാടുകളിൽ നിന്ന് ഡിജിറ്റൽ പണമിടപാടുകളിലേക്ക് മാറാൻ ജനങ്ങളെ അത് പ്രേരിപ്പിച്ചു.
നോട്ട് കൈവശം സൂക്ഷിക്കുന്ന രീതി മാറ്റി ബാങ്കിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. യു.പി.െഎ വഴിയുള്ള ഡിജിറ്റൽ പണമിടപാട് 2016 ഒക്ടോബറിലെ 50 കോടിയിൽനിന്ന് 2018 സെപ്റ്റംബറിൽ 59,800 കോടിയായി വർധിച്ചു. ഭീം, യു.പി.െഎ എന്നിവ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം ഒന്നേകാൽ കോടിയായി.
വിസ, മാസ്റ്റർ കാർഡുകളെ പിന്തള്ളി ഇന്ത്യ തദ്ദേശീയമായി രൂപപ്പെടുത്തിയ പണമിടപാട് സംവിധാനങ്ങളായ യു.പി.െഎ, റൂപെ കാർഡ് എന്നിവ വളർച്ച നേടി. ആദായനികുതി വരുമാനം വർധിച്ചതിെൻറ കണക്കുകളും ജെയ്റ്റ്ലി നിരത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.