16,000 കോടിയുടെ ഒാഹരി തിരികെ വാങ്ങാൻ ടി.സി.എസ്​ ബോർഡി​െൻറ അംഗീകാരം

മുംബൈ: 16,000 കോടിയുടെ ഒാഹരി തിരികെ വാങ്ങാൻ ടി.സി.എസ്​ ബോർഡി​​​െൻറ അംഗീകാരം. 7.61 കോടി ഇക്വുറ്റി ഷെയറുകൾ തിരികെ വാങ്ങുന്നതിനാണ്​ ബോർഡ്​ അംഗീകാരം നൽകിയിരിക്കുന്നത്​. 

ടി.സി.എസ്​ പ്രൊമോട്ടർമാരുടെ കൈവശം 71.92 ശതമാനം ഒാഹരിയാണ്​ ഉള്ളത്​. ഒാഹരികൾ വിൽക്കാനുള്ള തീരുമാനം പുറത്ത്​ വന്നതിന്​ പിന്നാലെ ടി.സി.എസി​​​െൻറ ഒാഹരി വില  3 ശതമാനം വർധിച്ചു.

ജൂൺ 13ന്​ സെബിയിൽ സമർപ്പിച്ച രേഖകളിൽ ഒാഹരികൾ തിരികെ വാങ്ങാനുള്ള ബോർഡ്​ തീരുമാനം റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. വിപ്രോ, ഇൻഫോസിസ്​ തുടങ്ങിയ ​െഎ.ടി കമ്പനികളും ഒാഹരികൾ തിരികെ വാങ്ങാൻ സാധ്യതയുണ്ട്​. 

Tags:    
News Summary - TCS announces Rs 16,000 crore buyback-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.