ബംഗളൂരു: ജീവനക്കാരെ പിരിച്ച് വിടാനുള്ള കോഗ്നിസെൻറ് കമ്പനിയുടെ തീരുമാനത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം. അന്യായമായി കമ്പനിയുടെ നടപടിക്കെതിരെ സർക്കാറിന് പരാതി നൽകിയിരിക്കുകയാണ് ജീവനക്കാർ. ഹൈദരാബാദിലെയും ചെന്നൈയിലെയും ലേബർ കമീഷണർക്കാണ് പരാതി നൽകിയിരുന്നത്.
എന്നാൽ ആരെയും അന്യായമായി പിരിച്ച് വിടാൻ തീരുമാനിച്ചിട്ടില്ലെന്ന് കോഗ്നിസെൻറ് പ്രതികരിച്ചു. ജീവക്കാരുടെ പ്രവർത്തനത്തിെൻറ അടിസ്ഥാനത്തിൽ ചിലരെ ഒഴിവാക്കുകയാണ് ചെയ്യുന്നത്. എല്ലാവരെയും ഇത് ബാധിക്കില്ലെന്നാണ് കോഗ്നിസെൻറിെൻറ വാദം.
കോഗ്നിസെൻറിലെ ഉയർന്ന തസ്തികയിലുള്ള ജീവനക്കാരെ ഒഴിവാക്കാന്നുവെന്നായിരുന്നു റിപ്പോർട്ട്. മറ്റ് മുൻനിര െഎ.ടി കമ്പനികളായ ഇൻഫോസിസും, വിപ്രോയും ജീവനക്കാരെ പിരിച്ച് വിടുന്നുമെന്ന വാർത്തകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.