വാഷിങ്ടൺ: ഇന്ത്യ-യു.എസ് വ്യാപാര കരാറിനുള്ള ചർച്ചകൾ അതിവേഗം മുന്നോട്ട് പോവുകയാണെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ചർച്ചകൾക്ക് ഉടൻ തന്നെ പരിസമാപ്തി ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു.
ധനമന്ത്രി നിർമലാ സീതാരാമനും യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മുച്ചിനും തമ്മിൽ ഐ.എം.എഫ് ആസ്ഥാനത്ത് ചർച്ച നടക്കുകയാണ്. സ്റ്റീവൻ അടുത്ത മാസം തുടർ ചർച്ചകൾക്കായി ഇന്ത്യ സന്ദർശിക്കും.
അതേസമയം, 2024ൽ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാകാൻ ഒരുങ്ങുന്ന ഇന്ത്യ 1.4 ട്രില്യൺ ഡോളർ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ ചെലവഴിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.