ന്യൂഡൽഹി: ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് എൽ.സി.ഡി (ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലെ), എൽ.ഇ.ഡി (ലൈറ്റ് എമിറ്റിങ് ഡയോഡ്) ടെലിവിഷൻ പാനലുകളിൽ ഉപയോഗിക്കുന്ന ‘ഒാപൺ സെല്ലി’െൻറ ഇറക്കുമതിച്ചുങ്കം അഞ്ചു ശതമാനമായി കുറച്ചു. 15.6 ഇഞ്ചിന് മുകളിലുള്ള പാനലുകളുടെ നികുതിയാണ് കുറച്ചതെന്ന് കേന്ദ്ര എക്സൈസ്-കസ്റ്റംസ് ബോർഡ് അറിയിച്ചു. നേരത്തെ ബജറ്റിൽ പാനലുകളുടെ നികുതി ഏഴര ശതമാനത്തിൽനിന്ന് 15 ആയി ഉയർത്തിയതാണ് ഇപ്പോൾ അഞ്ച് ശതമാനത്തിലേക്ക് കുറച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.