നെടുമ്പാശ്ശേരി-: പ്രദേശികമായി നിരക്ക് കുറച്ച് സർവിസ് ആരംഭിക്കുന്ന ഉഡാൻ പദ്ധതിയിലേക്ക് കൂടുതൽ വിമാനക്കമ്പനികൾ പങ്കാളികളായതിനെ തുടർന്ന് സബ്സിഡി നൽകാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആദ്യഘട്ടമായി 200 കോടി രൂപ നൽകും. ലാഭകരമായ റൂട്ടുകളിൽ സർവിസ് നടത്തുന്ന വിമാനക്കമ്പനികളിൽനിന്ന് പ്രത്യേക ലെവി പിരിച്ചാണ് സബ്സിഡിക്ക് പണം കണ്ടെത്തുന്നത്.
പതിനഞ്ചു വിമാനക്കമ്പനികൾക്ക് 325 റൂട്ടാണ് ഉഡാൻ പദ്ധതി പ്രകാരം അനുവദിച്ചത്. ഇതിൽ വളരെ കുറച്ചു സർവിേസ ആരംഭിച്ചിട്ടുള്ളൂ. ഇവയെല്ലാം സർവിസ് തുടങ്ങുന്നതോടെ വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാകും. അതുകൊണ്ടു തന്നെ വ്യോമയാന മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങളും അനുബന്ധ തൊഴിൽ സാധ്യതകളുമുണ്ടാകും. ശരിയായ വിധത്തിൽ സർവിസ് നടത്താത്ത വിമാനക്കമ്പനികളെ ഒഴിവാക്കും. ഇതു നിരീക്ഷിക്കുന്നതിനും പ്രത്യേക സംവിധാനമുണ്ടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.