ന്യൂഡൽഹി: പൊതുമേഖല വിമാനകമ്പനിയായ എയർ ഇന്ത്യയെ വാങ്ങാൻ വിദേശകമ്പനികൾ സമ്മതം അറിയിച്ചതായി വ്യോമയാനമന്ത്രി ഗണപത് രാജു. ന്യൂസ് 18 ചാനലിന് നൽകി അഭിമുഖത്തിലാണ് എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്ത് വിട്ടത്.
എയർ ഇന്ത്യയുടെ വിദേശ സർവീസുകൾ വാങ്ങാൻ ഒരു കമ്പനി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മറ്റൊരു വിദേശകമ്പനി എയർ ഇന്ത്യയുടെ 49 ശതമാനം ഒാഹരികൾ വാങ്ങാനുള്ള സന്നദ്ധത അറിയിച്ചുവെന്നും ഗണപത് രാജു പറഞ്ഞു.
അതേ സമയം, എയർ ഇന്ത്യയുടെ കടം സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്ത് വിട്ടു. പ്രതീക്ഷച്ചതിൽ കൂടുതൽ കടത്തിലാണ് എയർ ഇന്ത്യയെന്നാണ് മന്ത്രി നൽകുന്ന സൂചനകൾ. 50,000 കോടിക്ക് മുകളിൽ നിലവിൽ എയർ ഇന്ത്യക്ക് കടമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.