ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ കടുത്ത വിമർശനത്തിന് പിറകെ റിസർവ് ബാങ്ക് ഗവർണർ ഉൗർജിത് പേട്ടൽ രാജിവെച്ചേക്കുമെന്ന് സൂചന. ആർ.ബി.െഎ ഗവർണർ രാജിവെച്ചേക്കാം. എല്ലാ വഴികളും പരിേശാധിക്കുന്നുണ്ട്. ആർ.ബി.െഎ ഗവർണറും കേന്ദ്ര സർക്കാറും തമ്മിൽ പരിഹരിക്കാനാകാത്തവിധം പ്രശ്നങ്ങൾ ഉണ്ടെന്നും മാധ്യമങ്ങളിലെ റിപ്പോർട്ടിൽ പറയുന്നു.
ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നതിൽ റിസർവ് ബാങ്കിനു പങ്കുണ്ടെന്നായിരുന്നു ജെയ്റ്റ്ലിയുെട ആരോപണം. 2008 മുതൽ 2014 വരെ കാലത്ത് നിർബാധം ബാങ്കുകൾ വായ്പ നൽകിയത് നിരീക്ഷിക്കുന്നതിൽ റിസർവ് ബാങ്ക് പരാജയപ്പെട്ടു. ബാങ്കിങ് മേഖലയെ പ്രതിസന്ധിയിലാക്കുംവിധം കിട്ടാക്കടം ഭീമമായതിലേക്കാണ് ആ വീഴ്ച ചെന്നെത്തിയത്.
ആഗോള സാമ്പത്തിക പ്രതിസന്ധിക്കു പിന്നാലെ സമ്പദ്സ്ഥിതി കൃത്രിമമായി സുഗമമാക്കാൻ ബാങ്കുകൾ നിർബാധം വായ്പ നൽകി. റിസർവ് ബാങ്ക് അത് കണ്ടില്ലെന്നു നടിച്ചുവെന്നും ജെയ്റ്റ്ലി വിമർശിച്ചിരുന്നു.
റിസർവ് ബാങ്കിെൻറ നയങ്ങളിൽ ഇളവുകൾക്ക് സർക്കാർ സമ്മർദം മുറുകുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇൗ പശ്ചാത്തലത്തിൽ റിസർവ് ബാങ്കിെൻറ പ്രവർത്തന സ്വാതന്ത്ര്യം സർക്കാർ അവമതിക്കുന്നതിനെ റിസർവ് ബാങ്ക് െഡപ്യൂട്ടി ഗവർണർ വിരാൾ ആചാര്യ കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജെയ്റ്റലിയുടെ പരാമർശമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.