ലണ്ടൻ: 9000 കോടി രൂപ വായ്പയെടുത്ത് രാജ്യംവിട്ട വൻകിട മദ്യവ്യവസായി വിജയ് മല്യയെ ഇ ന്ത്യക്കു വിട്ടുകൊടുക്കാൻ ലണ്ടൻ കോടതി വിധി. വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി മുഖ്യ ജഡ്ജി എമ്മ അർബത്നോട്ടാണ് ഇന്ത്യക്ക് നിർണായക നേട്ടമായ വിധി പുറപ ്പെടുവിച്ചത്. മല്യക്കെതിരെ കേസുകൾ കേട്ടിച്ചമച്ചതിെൻറ ഒരു ലക്ഷണവുമില്ലെന്ന് കോ ടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു വർഷമായി രാജ്യം നടത്തിയ ശക്തമായ നിയമപോരാട്ടത്തി െൻറ ശുഭകരമായ പരിസമാപ്തി കൂടിയായി കോടതി ഉത്തരവ്. ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിക്ക് കോടതി ഇൗ ഉത്തരവ് കൈമാറി. സി.ബി.െഎയും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവുമാണ് (ഇ.ഡി) രാജ്യത്തിനുവേണ്ടി കേസ് നടത്തിയത്.
താൻ ആരുടെയും പണം കവർന്നിട്ടില്ലെന്നും വായ്പയെടുത്ത തുക പൂർണമായും തിരിച്ചടക്കാൻ തയാറാണെന്നും കോടതി വിധി വരുന്നതിനുമുമ്പ് മല്യ മാധ്യമങ്ങളോട് ആവർത്തിച്ചു. തെൻറ നാടുകടത്തൽ കേസും വായ്പയെടുത്ത തുക തിരിച്ചടക്കാമെന്ന് പറയുന്നതും തമ്മിൽ കൂട്ടിക്കുഴക്കേണ്ടതില്ലെന്നും മല്യ പറഞ്ഞു. കർണാടക ഹൈകോടതിയിലാണ് താൻ പലിശയൊഴികെ വായ്പതുക തിരിച്ചടക്കാമെന്ന് പറഞ്ഞത്. നിയമവ്യവസ്ഥയെ ആദരിക്കുന്ന ആരെങ്കിലും വ്യാജവാഗ്ദാനം നൽകി കോടതിയെ കബളിപ്പിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. തെൻറ ആസ്തിമൂല്യം എല്ലാവർക്കും തിരിച്ചുകൊടുക്കാൻ കഴിയുന്നതിലും കൂടുതലുണ്ടെന്നും മല്യ പറഞ്ഞു.
62കാരനായ മല്യ ബാങ്കുകളുടെ കൺസോർട്യത്തിൽ നിന്നാണ് 9000 കോടി രൂപ വായ്പയെടുത്തത്. തുടർന്ന് വായ്പ തിരിച്ചടക്കാതെ 2016ൽ ബ്രിട്ടനിലേക്ക് മുങ്ങുകയായിരുന്നു. ഇൗ വർഷം ഏപ്രിലിൽ മല്യയെ വിട്ടുകിട്ടാൻ ഇന്ത്യ വാറൻറ് പുറപ്പെടുവിച്ചു. തുടർന്ന് അവിടെ അറസ്റ്റിലാവുകയും പിന്നാലെ ജാമ്യം നേടുകയും ചെയ്തു. ഇന്ത്യയിലേക്കയക്കാനുള്ള വിധി തെൻറ നിയമസംഘം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് മല്യ പ്രതികരിച്ചു. വേണമെങ്കിൽ 14 ദിവസത്തിനകം മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ മല്യക്ക് അപ്പീൽ നൽകാം. അപ്പീൽ നൽകാതിരിക്കുകയും കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുകയും ചെയ്താൽ 28 ദിവസത്തിനകം മല്യയെ ഇന്ത്യയിലേക്കയക്കും.
ജയിൽമുറിയിൽ ആവശ്യത്തിന് വെളിച്ചവും മറ്റു സൗകര്യവുമില്ലെന്ന് മല്യ നേരേത്ത ലണ്ടൻ കോടതിയിൽ പരാതിപ്പെട്ടപ്പോൾ ജയിലിലെ സൗകര്യങ്ങൾ ചിത്രീകരിക്കുന്ന വിഡിയോ ഇന്ത്യൻ അധികാരികൾ ലണ്ടൻ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയും അതിൽ കോടതി തൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ലണ്ടൻ കോടതിവിധിയെ സി.ബി.െഎ സ്വാഗതം ചെയ്തു.
ഇന്ത്യക്കു ചരിത്രദിനം -ജെയ്റ്റ്ലി
ന്യൂഡൽഹി: യു.പി.എ ഭരണകാലത്ത് ആനുകൂല്യങ്ങളേറെ കിട്ടിയയാൾ എൻ.ഡി.എ ഭരണത്തിൽ നിയമത്തിനു മുന്നിൽ ഹാജരാക്കപ്പെടുകയാണെന്ന് അരുൺ ജെയ്റ്റ്ലി. വിജയ് മല്യയെ നാടുകടത്താനുള്ള ബ്രിട്ടീഷ് കോടതി നിർദേശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഇന്ത്യക്കിത് ചരിത്രദിനമാണ്. ഇന്ത്യയെ വഞ്ചിച്ച ഒരാളും രക്ഷപ്പെടില്ല. യു.കെ കോടതി വിധി സ്വാഗതം ചെയ്യുന്നു’’ -ജെയ്റ്റ്ലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.