മല്യക്ക്​ തിരിച്ചടി; ഇന്ത്യക്ക്​ കൈമാറുന്നതിനെതിരെ നൽകിയ ഹരജി തള്ളി

ലണ്ടൻ: ഇന്ത്യയിലേക്ക്​ കൈമാറുന്നതിനെതിരെ വിജയ്​ മല്യ നൽകിയ ഹരജി യു.കെ ഹൈകോടതി തള്ളി. ഇനി വിജയ്​ മല്യയുട െ നാടുകടത്തലിൽ അന്തിമതീരുമാനമെടുക്കേണ്ടത്​ യു.കെ ആഭ്യന്തര സെക്രട്ടറി പ്രീതി പ​ട്ടേലാണ്​. വിധിക്കെതിരെ യു.കെ സുപ്രീംകോടതിയിൽ ഹരജി നൽകാൻ 14 ദിവസത്തെ സമയം മല്യക്ക്​ അനുവദിച്ചിട്ടുണ്ട്​.

ജഡ്​ജിമാരായ സ്​റ്റീഫൻ ഇർവിൻ, എലിസബത്ത്​ ലായിങ്​ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചാണ്​ കേസിൽ വിധി പറഞ്ഞത്​. കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്​ചാത്തലത്തിൽ വീഡിയോ കോൺഫറൻസിലൂടെയാണ്​ ജഡ്​ജിമാർ കേസ്​ പരിഗണിച്ചത്​​.

അപ്പീൽ നൽകിയാൽ അതിൻെറ വിധി വരുന്നത്​ വരെ യു.കെ ആഭ്യന്തര വകുപ്പ്​ ഓഫീസ്​ കാത്തിരിക്കും. അപ്പീൽ നൽകിയില്ലെങ്കിൽ അടുത്ത 28 ദിവസത്തിനകം മല്യയെ ഇന്ത്യക്ക്​ കൈമാറുന്നതിനുള്ള നടപടികൾ പൂർത്തിയാക്കും. ഇന്ത്യയിൽ നിന്ന്​ 9,000 കോടി രൂപ വായ്​പയെടുത്താണ്​ വിജയ്​ മല്യ യു.കെയിലേക്ക്​ മുങ്ങിയത്​.

Tags:    
News Summary - Vijay Mallya Loses Extradition Case-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.