ന്യൂഡൽഹി: തെൻറ ഒത്തുതീർപ്പ് വാഗ്ദാനവും ക്രിസ്റ്റ്യൻ മിഷേലിെൻറ നാടുകടത്തലും തനിക്കെതിരായ കേസിൽ വരാൻ േപാകുന്ന വിധിയും തമ്മിൽ ബന്ധമില്ലെന്ന് വിവാദ മദ്യ വ്യവസായി വിജയ് മല്യ.
തെൻറ നിലപാട് ആവർത്തിച്ച് കൊണ്ട്, വായ്പ എടുത്ത തുക തിരിച്ചടക്കാമെന്നും ബാങ്ക് ഇത് സ്വീകരിക്കണമെന്നും മല്യ ഇന്ന് രാവിലെയും ട്വീറ്റ് ചെയ്തു. താൻ ബാങ്കുകളിൽ നിന്ന് പണം മോഷ്ടിച്ചുവെന്ന ആരോപണങ്ങൾ അവസാനിപ്പിക്കാനാണ് ഇത് ചെയ്യുന്നതെന്നും മല്യ വിശദീകരിച്ചു.
‘എങ്ങനെയാണ് എന്നെ നാടുകടത്തുന്നതിൻമേൽ വരാനിരിക്കുന്ന വിധിയും ഇൗയടുത്ത് ദുബൈയിൽ നിന്നുണ്ടായ നാടുകടത്തലും എെൻറ ഒത്തുതീർപ്പ് വാഗമ്ദാനവും തമ്മിൽ ബന്ധപ്പെടുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഞാൻ എവിടെയാണെങ്കിലും ദയവായി എെൻറ പണം സ്വീകരിക്കൂ എന്ന് മാത്രമേ പറയാനുള്ളു. ഞാൻ പണം മോഷ്ടിച്ചുവെന്ന പരാമർശങ്ങൾ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നതിനാലാണിത്.’ - വിജയ് മല്യ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസവും മല്യ ഇതേ കാര്യം പറഞ്ഞിരുന്നു. വായ്പ എടുത്ത തുക തിരിച്ചടക്കാമെന്നും പണം ബാങ്കുകൾ സ്വീകരിക്കണമെന്നുമായിരുന്നു മല്യ ആവശ്യപ്പെട്ടിരുന്നത്.
വിവിധ ബാങ്കുകളിൽ നിന്ന് വൻ തുക വായ്പ എടുത്ത ശേഷം 2016 മാർച്ചിലാണ് മല്യ ഇന്ത്യയിൽ നിന്ന് മുങ്ങിയത്. 9,000 കോടിയിലേറെ തുക മല്യയുടെ കൈവശമായതിനാൽ അത് തിരിച്ചു പിടിക്കാൻ ബാങ്കുകൾ നിയമ നടപടികൾ ആരംഭിച്ചപ്പോഴായിരുന്നു മല്യയുെട നാടുവിടൽ. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മല്യയെ നാടുകടത്തണമെന്ന് ഇന്ത്യ യു.കെയോട് ഒൗദ്യോഗികമായി ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.