ലണ്ടൻ: വിജയ് മല്യയുടെ ലണ്ടനിലെ ഐ.സി.ഐ.സി.ഐ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാ ങ്ക് കൺസോട്യം നീക്കം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ബാങ്കുകളുടെ കൺസോട്യം ലണ്ടനിലെ കോടതിയിൽ അപേക്ഷ നൽകി. മല്യക്ക് പണം ലഭിക്കുന്നതിനുള്ള ഏകമാർഗം ഈ ബാങ്ക് അക്കൗണ്ടാണ്. ഏകദേശം 16 ലക്ഷം രൂപയാണ് മല്യയുടെ ഒരാഴ്ചത്തെ ചെലവ്. ലണ്ടനിലെ മല്യയുടെ ആഡംബര ജീവിതം ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടിയുമായി ബാങ്കുകൾ രംഗത്തെത്തിയത്.
ഏകദേശം 23 കോടിയാണ് മല്യയുടെ ഐ.സി.ഐ.സി.ഐ ബാങ്ക് അക്കൗണ്ടിൽ നിലവിലുള്ളത്. മല്യ പൊതുമേഖല ബാങ്കുകളിൽ നിന്നെടുത്ത വായ്പ തിരിച്ചടവിൻെറ ഭാഗമായി ഈ അക്കൗണ്ടിലെ പണം കൂടി കണ്ടുകെട്ടാൻ അനുവദിക്കണമെന്നാണ് എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോട്യത്തിൻെറ ആവശ്യം.
അതേസമയം, ലണ്ടനിൽ ചെലവഴിക്കുന്ന പണത്തിൻെറ അളവ് കുറക്കാമെന്ന് വിജയ് മല്യയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. യുറോപ്പിലുള്ള ചില വ്യവസായ സംരംഭങ്ങളിൽ നിന്ന് മല്യക്ക് ഇപ്പോഴും പണം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.