തൃശൂർ: ബാങ്കിങ്, ഇൻഷുറൻസ് മേഖലയിൽ ഏപ്രിൽ ഒന്ന് മുതൽ നടപ്പാവുന്ന മാറ്റങ്ങൾ അറി യാം. രണ്ട് പൊതുമേഖല ബാങ്കുകൾ, ദേനയും വിജയയും നാളെ മുതൽ ഇല്ല. രണ്ടും ബാങ്ക് ഒാഫ് ബറോ ഡയിൽ ലയിക്കും. കേന്ദ്ര ബജറ്റിൽ ആദായ നികുതി ഘടനയിൽ പ്രഖ്യാപിച്ച മാറ്റം പ്രാബല്യത്തി ൽ വരുന്നതും തിങ്കളാഴ്ചയാണ്. ഇതുൾപ്പെടെ പുതുതായി പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ് റങ്ങൾ ഇവയാണ്:
•ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ഒാഫ് ബറോഡയിൽ ലയിക്കും. ഇല്ലാതാകു ന്ന രണ്ട് ബാങ്കിലെയും ഉപഭോക്താക്കൾക്ക് പുതിയ പാസ് ബുക്ക്, ചെക്ക് ബുക്ക്, ഡെബിറ്റ്- ക്രെഡിറ്റ് കാർഡ്, അക്കൗണ്ട് നമ്പർ എന്നിവ ലഭിക്കും.
•അഞ്ച് ലക്ഷം രൂപ വരെയുള്ള വരുമാ നത്തിന് ആദായ നികുതിയില്ല. നികുതി ഇളവിനുള്ള ഉപാധികൾ അവലംബിച്ച ശേഷവും വരുമാനം അ ഞ്ച് ലക്ഷത്തിൽ കൂടുതലാണെങ്കിൽ നിലവിലുള്ള നിരക്കിൽതന്നെ നികുതി നൽകണം. ഏതായാലും, നികുതി റിേട്ടൺ സമർപ്പിക്കണം.
•ശമ്പള വരുമാനക്കാർക്കുള്ള സ്റ്റാൻഡേർഡ് ഡിഡക് ഷൻ 40,000 രൂപയിൽ നിന്ന് 50,000 രൂപയാക്കി
•രണ്ടാമതൊരു വീട് സ്വന്തമായുള്ളത് ഒഴിഞ്ഞ് കി ടക്കുകയാണെങ്കിൽ അതിന് നികുതി വേണ്ട. ഇതുവരെ ഒഴിഞ്ഞു കിടക്കുന്ന വീടിന് സാങ്കൽപികമായി വാടക കണക്കാക്കി അതിന്മേൽ നികുതി ഇൗടാക്കിയിരുന്നു.
•ആദായ നികുതി പരിധിക്ക് താഴെ വരുമാനമുള്ളവരുടെ ബാങ്ക് നിക്ഷേപത്തിനുള്ള പലിശക്ക് നികുതി ഇൗടാക്കുന്ന തുകയുടെ പരിധി 10,000 രൂപയിൽനിന്ന് 40,000 രൂപയായി വർധിക്കും.
•റിയൽ എസ്റ്റേറ്റ് മേഖലക്ക് കുറച്ച ജി.എസ്.ടി നിരക്ക് പ്രാബല്യത്തിൽ.
•വീട് വിറ്റ് കിട്ടുന്ന വരുമാനം ഒന്നിന് പകരം രണ്ട് വീടുകൾക്കായി മുടക്കിയാൽ എൽ.ടി.സി.ജി നികുതി (ലോങ് ടേം കാപിറ്റൽ ഗെയിൻസ്) ഒഴിവാക്കാം. രണ്ട് കോടി രൂപയിൽ താഴെ കിട്ടുന്ന വരുമാനത്തിന്, ഒറ്റത്തവണ മാത്രമാണ് ഇത് ബാധകം.
•ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31 ആണ്. ഇതനുസരിച്ച് ആധാറും പാനും ബന്ധിപ്പിക്കാത്തവരുടെ പാൻ കാർഡുകൾ ഏപ്രിൽ ഒന്ന് മുതൽ റദ്ദാക്കുന്നതാണ്.
ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിന് പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
•മ്യൂച്വൽ ഫണ്ട് നിക്ഷേപകരിൽനിന്ന് ഇൗടാക്കുന്ന ടി.ഇ.ആറിൽ (ടോട്ടൽ എക്സ്പെൻസ് റേഷ്യോ) ഒന്ന് മുതൽ മാറ്റം വരും.
•സ്റ്റോക്ക് എക്സ്ചേഞ്ച് മുഖേന ഒാഹരി വിൽക്കുകയോ വാങ്ങുകയോ ചെയ്യണമെങ്കിൽ ഡീമാറ്റ് അക്കൗണ്ട് നിർബന്ധം.
•എല്ലാ ബാങ്കും ഏപ്രിൽ ഒന്ന് മുതൽ ബാഹ്യ ബെഞ്ച് മാർക്ക് നിരക്കിൽ വായ്പ നൽകണം.
•ജോലി ചെയ്യുന്ന സ്ഥാപനം മാറുേമ്പാൾ ഇ.പി.എഫ് അക്കൗണ്ട് ൈകമാറ്റത്തിന് പ്രത്യേകം അപേക്ഷ നൽേകണ്ടതില്ല.
•ചരക്കുകളുമായി ബന്ധപ്പെട്ട ജി.എസ്.ടി രജിസ്ട്രേഷൻ ഇനി 40 ലക്ഷത്തിനു മുകളിൽ ഇടപാടുകളുള്ള സ്ഥാപനങ്ങൾക്ക് മതി. സേവനങ്ങൾക്ക് ഇത് 20 ലക്ഷമായി തുടരും.
•സേവന മേഖലയിലെ കോേമ്പാസിഷൻ രീതി മാറും. വർഷം 50 ലക്ഷം രൂപ വരെ വിറ്റുവരവുള്ള സേവനങ്ങൾക്ക് ആറു ശതമാനമാണ് പുതിയ നിരക്ക്
•പോക്കുവരവ് ഫീസ്, സർവേ -റീസർവെ നിരക്ക്, ഡീമാർക്കേഷൻ ഫീസ്, പാട്ടനിരക്ക്, പിഴകൾ എന്നിവ സംസ്ഥാന റവന്യൂ വകുപ്പ് ഏപ്രിൽ ഒന്നു മുതൽ അഞ്ചു ശതമാനം വർധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.