രോഗമറിയാതെ ചികിൽസിച്ചിട്ട് ഫലമില്ലെന്നത് പോലെയാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നിലവിലെ സ്ഥിതി. കൃത്യമായി പ്രശ്നങ്ങൾ മനസിലാക്കാതെ സമ്പദ്വ്യവസ്ഥയിലെ പരിഷ്കാരങ്ങൾക്ക് മുതിരുകയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ.
കഴിഞ്ഞ നാലാഴ്ചയായി ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ച സംബന്ധിച്ച് ആശങ്കകളുയരുകയാണ്. മൂന്നു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളർച്ച നിരക്കിലേക്കാണ് സമ്പദ്വ്യവസ്ഥ കൂപ്പുകുത്തിയത്. 50,000 കോടി രൂപയുടെ പാക്കേജ് അവതരിപ്പിച്ച് സമ്പദ്വ്യവസ്ഥയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് സർക്കാറെന്നും വാർത്തകളുണ്ട്.
സാധനങ്ങളുടെ ആവശ്യകതയിലും ഉൽപാദനത്തിലും ഉണ്ടായ കുറവാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് തിരിച്ചടിയായ പ്രധാനഘടകം. ഇതിനൊപ്പം രാജ്യത്തെ നിക്ഷേപവും കുറയുകയാണ്. കഴിഞ്ഞ നാല് വർഷമായി ഇൗ മൂന്ന് കാര്യങ്ങളിലും ഇന്ത്യ പിന്നിലാണ്. കൂടാതെ ജി.എസ്.ടിയും നോട്ട് നിരോധനവും കൂടിയായതോടെ സമ്പദ്വ്യവസ്ഥ മുെമ്പങ്ങുമില്ലാത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. ഉൽപാദന മേഖലയിലെ തൊഴിൽ നൽകുന്ന പല സെക്ടറുകളുടെയും കഴിഞ്ഞ അഞ്ച് വർഷമായി വലിയ വളർച്ച രേഖപ്പെടുത്തുന്നില്ല. ഇത് സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.
ചരക്ക് സേവന നികുതിയും ജി.എസ്.ടിയും മൂലം ചെറുകിട വ്യവസായങ്ങൾക്ക് വൻ തിരിച്ചടി നേരിട്ടു. ഇതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാവുകയായിരുന്നു. കേവലം സാമ്പത്തിക പാക്കേജ് കൊണ്ട് മാത്രം പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല നിലവിൽ ഇന്ത്യയിലുണ്ടാകുന്നത്. കൃത്യമായ ആസൂത്രണത്തോടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസർക്കാറിൽ നിന്ന് ഉണ്ടാകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.