ബംഗളൂരു: വിപ്രോ സി.ഇ.ഒ ആബിദലി നീമച്വാല രാജിവെച്ചു. കുടുംബത്തിെൻറ ചുമതലകൾ നിർവഹിക്കുന്നതിനാണ് അദ്ദേഹം രാജിവെച്ചതെന്ന് വിപ്രോ പ്രസ്താവനയിൽ അറിയിച്ചു. പുതിയ സി.ഇ.ഒയെ കണ്ടെത്തുന്നത് വരെ ആബിദലി ചുമതലയിൽ തുടരുമെന്നും വിപ്രോ വ്യക്തമാക്കി.
2015ലാണ് ടി.സി.എസിൽ നിന്ന് ഗ്രൂപ്പ് പ്രസിഡൻറായി ആബിദലി വിപ്രോയിലെത്തുന്നത്. 2016ൽ അദ്ദേഹം സി.ഇ.ഒയായി നിയമിതനായത്. 2021 ജനുവരി 31നാണ് സി.ഇ.ഒ സ്ഥാനത്ത് ആബിദലിയുടെ കാലാവധി അവസാനിക്കുന്നത്.
കഴിഞ്ഞ നാല് വർഷത്തെ ആബിദലിയുടെ നേതൃത്വത്തിനും സംഭാവനകൾക്കും നന്ദിപറയുകയാണ്. ആബിദിെൻറ കുറേ വർഷത്തെ പ്രവർത്തനം വിപ്രോയുടെ ഡിജിറ്റൽ ബിസിനസ് ആഗോളതലത്തിൽ വർധിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.